കാശ്മീരിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് പ്രണാമം അർപ്പിച്ച് കൂട്ടായ്മ നടത്തി
സ്വന്തം ലേഖകൻ
കോട്ടയം :- കശ്മീരിൽ വീരമൃത്യു വരിച്ച ജവാൻമാർക്കൊപ്പമാണ് രാജ്യമെന്ന് ഡി.സി.സി.പ്രസിഡൻറ് ജോഷി ഫിലിപ്പ് പറഞ്ഞു. ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് പ്രണാമം അർപ്പിച്ച് നാഷണൽ എംപ്ലോയീസ് ആന്റ് പെൻഷനേഴ്സ് കോൺഗ്രസ് കോട്ടയത്ത് നടത്തിയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . സാബു മാത്യു വിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രഞ്ജു കെ.മാത്യു , പി.ഐ. ജേക്കബ്സൺ , ടി.എസ്. സലിം, പ്രകാശ് ഡി , ബോബിൻ വി .പി ., ബോബി തോമസ് , ബിനോജ് എസ് , അഖിൽ എസ് , സതീഷ് ജോർജ് ജോബിൻ ചാമക്കാല , കെ.പി.കുഞ്ഞൻ , കെ.കെ.സാബു , ടി.എ. തങ്കം, തുറവൂർ പ്രേംകുമാർ എന്നിവർ പ്രസംഗിച്ചു
Third Eye News Live
0