play-sharp-fill
ജലസംരക്ഷണത്തിന് കോമ്പ്രമൈസില്ല: പ്രളയ രഹിത കോട്ടയം പ്രവർത്തനങ്ങൾ പുനരാരംഭിച്ചു

ജലസംരക്ഷണത്തിന് കോമ്പ്രമൈസില്ല: പ്രളയ രഹിത കോട്ടയം പ്രവർത്തനങ്ങൾ പുനരാരംഭിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡിന് ശേഷം കോട്ടയം ജില്ലാ പച്ചപ്പിലേക്ക് മടങ്ങി വന്ന ഈ സാഹചര്യത്തിൽ മീനച്ചിലാർ മീനംതറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിരിക്കുകയാണ്.

പ്രളയ രഹിത കോട്ടയം എന്ന ലക്ഷ്യത്തിനു വേണ്ടി നടത്തുന്ന പ്രവർത്തങ്ങളുടെ തുടർച്ച ആയിട്ടാണ് കോവിഡിന് ശേഷം പുഴ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ പുനരാരംഭിച്ചിരിക്കുന്നതു. തിരുവാർപ്പ് – ചെങ്ങളം – കുമരകം കനാൽ ജനകീയ പങ്കാളിത്തത്തോടെ ജനങ്ങളുടെ കയ്യിൽ നിന്നും സംഭാവന സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ യന്ത്ര സഹായത്താൽ തിരുവാർപ്പ് – ചെങ്ങളം – കുമരകം കനാൽ തെളിക്കുന്ന പ്രവർത്തനങ്ങൾ കോട്ടയം ജില്ലാ കളക്ടർ പി.കെ സുധീർ ബാബു ഉദ്ഘടാനം ചെയ്തു. പദ്ധതി കോർഡിനേറ്റർ അഡ്വ.കെ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.

കേരളത്തിൽ നടക്കുന്ന ഏറ്റവും മഹത്തായ ജല സംരക്ഷണ പ്രവർത്തനമാണ് ഇത് എന്ന് കളക്ടർ ചൂണ്ടി കാണിച്ചു . മഴ കാലത്തിനു മുൻപായി മറ്റു രോഗങ്ങളുടെ ഭീഷണി ഒഴിവാക്കുന്നതിന് ജനകീയ ശുചീകരണ യജ്‌ജം എല്ലാ രംഗത്തും ഇപ്പോൾ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ് ആ പ്രവർത്തങ്ങൾക്കു സംസ്ഥാനത്തിന് വീണ്ടും കോട്ടയം മാതൃകയാവുകയാണ്.

ജി,ഗോപകുമാർ, സി,ടി രാജേഷ്, എം.എം കമലാസനൻ, ദീപ്തി സത്യൻ, ശശിധരൻ കുന്നപ്പള്ളി, മായ മുരളി, വി.വി കേശവൻ നമ്പൂതിരി, അഭിലാഷ്, വിനോദ് പുല്ലുവാക്കൽചിറ, വി.എം അബു. ജോസഫ് മാത്യു. ജലീൽ പട്ടത്താനം. ലത്തീഫ് കെ.എ. മാത്തുക്കുട്ടി കുട്ടോല. ജോയി തൈശ്ശേരി, കെ.എ. അബ്ദുൽ ഖാദർ തുടങ്ങിയവർ പങ്കെടുത്തു.