video
play-sharp-fill

ഇടതു പക്ഷ സർക്കാരിന്റെ സ്ത്രീപക്ഷ ബദൽ രാജ്യത്തിന് മാതൃക: അഡ്വ.ഷീജ അനിൽ

ഇടതു പക്ഷ സർക്കാരിന്റെ സ്ത്രീപക്ഷ ബദൽ രാജ്യത്തിന് മാതൃക: അഡ്വ.ഷീജ അനിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഇടതു പക്ഷ സർക്കാരിൻ്റെ സ്ത്രീപക്ഷ ബദൽ രാജ്യത്തിനാകെ മാതൃകയാണെന്ന് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.ഷീജ അനിൽ അഭിപ്രായപ്പെട്ടു.

മാർച്ച് 8 സാർവ്വദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് എഫ്.എസ്.ഇ.റ്റി.ഒ.യുടെ നേതൃത്യത്തിൽ ജീവനക്കാരും അധ്യാപകരും ‘നീതി, തുല്യത, ഭരണഘടന ‘ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രഭാഷണം കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി ഇവർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഫ്.എസ്.ഇ.റ്റി.ഒ.ജില്ലാ പ്രസിഡൻറ് കെ.വി.അനീഷ് ലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ഉദയൻ വി.കെ സ്വാഗതം പറഞ്ഞു. കെ.എം.സി.എസ്.യു.സംസ്ഥാന കമ്മിറ്റിയംഗം ഒ.വി. മായ മുഖ്യ പ്രഭാഷണം നടത്തി.

വി.പി.രജനി (ജില്ലാ വൈസ് പ്രസിഡൻറ്, എൻ.ജി.ഒ.യൂണിയൻ), അനിതാ സുശീൽ (സംസ്ഥാന കമ്മിറ്റിയംഗം കെ.എസ്.ടി.എ), സ്മിത.എസ്.നായർ (കെ.ജി.ഒ.എ സിവിൽ സ്റ്റേഷൻ ഏരിയ വൈസ് പ്രസിഡൻ്റ് ) ജെ.ലേഖ (പ്രസിഡൻ്റ്, എം.ജി യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ ),

ഹേന ദേവദാസ് (സംസ്ഥാന കമ്മിറ്റിയംഗം, കെ.ജി.എൻ.എ), ഷീന.ബി.നായർ ( കേരള എൻ.ജി.ഒ.യൂണിയൻ ജില്ലാ വനിതാ സബ് കമ്മിറ്റി കൺവീനർ),സിന്ധു .കെ .ദാസ് (കെ.ജി.ഒ.എ, ജില്ലാ വനിതാ സബ് കമ്മിറ്റി കൺവീനർ) എന്നിവർ സംസാരിച്ചു.വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് 5 മുതൽ 7വരെ ജില്ലയിലെ വിവിധ ഓഫീസ് കേന്ദ്രങ്ങളിലും, സ്കൂളുകളിലും നിരവധി വനിതാ കൂട്ടായ്മ്മകൾ എഫ്.എസ്.ഇ.റ്റി.ഒ.സംഘടിപ്പിച്ചു.