തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: മലപ്പുറം ജില്ലയിലെ കല്ലുര്‍മ്മയില്‍ തോണി മറിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ട രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ചിയ്യാനൂര്‍ സ്വദേശി സച്ചിന്റെ (23) മൃതദേഹമാണ് അര്‍ധരാത്രിയോടെ കണ്ടെത്തിയത്.

നേരത്തെ കല്ലുര്‍മ സ്വദേശി ആഷിഖിക്കിന്റെ (23) മൃതദേഹവും കണ്ടെത്തിയിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ചിയ്യാനൂര്‍ സ്വദേശി പ്രസാദിനെ (26) നാട്ടുകാര്‍ രക്ഷപ്പെടുത്തി ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കല്ലുര്‍മ്മയില്‍ നീലയില്‍ കോള്‍പടവില്‍ ഞായറാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. സുഹൃത്തുക്കളായ മൂന്ന് പേരും കൂടി തോണിയുമായി കായലില്‍ ഇറങ്ങിയതായിരുന്നു. താഴ്ച്ചയുളള ഭാഗത്ത് എത്തിയതോടെയാണ് തോണി മറിഞ്ഞത്. ചതുപ്പായതിനാല്‍ മൂവര്‍ക്കും നീന്തി രക്ഷപ്പെടാനായില്ല.

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പ്രസാദിനെ കണ്ടെത്തി കരയ്ക്കെത്തിച്ചെങ്കിലും ആഷിഖിനെയും സച്ചിനെയും കണ്ടെത്താനായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സ് കൂടി എത്തി നടത്തിയ പരിശോധനയില്‍ ആദ്യം ആഷിഖിന്റെയും രാത്രി വൈകി സച്ചിന്റെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.