play-sharp-fill
കൂട്ടിക്കലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; ഇതോടെ     മരിച്ചവരുടെ എണ്ണം ഒമ്പതായി; 11 പേ​​​രെ കാ​​​ണാ​​​താ​​​യി

കൂട്ടിക്കലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; ഇതോടെ മരിച്ചവരുടെ എണ്ണം ഒമ്പതായി; 11 പേ​​​രെ കാ​​​ണാ​​​താ​​​യി

സ്വന്തം ലേഖകൻ

കോട്ടയം: കൂട്ടിക്കലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഓട്ടോ ‍ഡ്രൈവറായ ഷാലറ്റിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ക​​​​​ന​​​​​ത്ത നാ​​​​​ശം വി​​​​​ത​​​​​ച്ച​ അ​​​​​പ്ര​​​​​തീ​​​​​ക്ഷി​​​​​ത പേ​​​​​മാ​​​​​രിയിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി. 11 പേ​​​രെ കാ​​​ണാ​​​താ​​​യി.


കോ​​​​​ട്ട​​​​​യം കൂ​​​​​ട്ടി​​​​​ക്ക​ൽ പ്ലാ​​​പ്പ​​​ള്ളി​​​യി​​​ൽ കു​​​ടും​​​ബ​​​ത്തി​​​ലെ ആ​​​റു​​​പേ​​​ർ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ചു. വ​​​​​ട്ടാ​​​​​ള​​​​​ക്കു​​​​​ന്നേ​​​​​ൽ (ഒ​​​​​ട്ട​​​​​ലാ​​​​​ങ്ക​​​​​ൽ) ക്ലാ​​​​​ര​​​​​മ്മ ജോ​​​​​സ​​​​​ഫ് (65), മ​​​​​ക​​​​​ൻ മാ​​​​​ർ​​​​​ട്ടി​​ൻ, ഭാ​​​​​ര്യ സി​​​​​നി (35), മ​​​​​ക്ക​ളാ​യ സോ​​​​​ന (11), സ്​​നേ​ഹ, സാ​ന്ദ്ര എ​​​​​ന്നി​​​​​വ​​​​​രാണ്​ മ​​​​​രി​​​​​ച്ച​​​​​ത്. ഇ​വ​രി​ൽ ക്ലാ​ര​മ്മ, സി​നി, സോ​ന എ​ന്നി​വ​രു​ടെ മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടെ​​​​​ത്തി. മ​റ്റു​ള്ള​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ച​ളി​യി​ൽ പൂ​ണ്ട്​ കി​ട​ക്കു​ന്ന​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ പു​റ​ത്തെ​ടു​ക്കാ​നാ​യി​ട്ടി​ല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ​​​​​ടു​​​​​ക്കി തൊ​​​​​ടു​​​​​പു​​​​​ഴ കാ​​​​​ഞ്ഞാ​​​​​റി​​​​​ൽ കാ​​​​​ർ ഒ​​​​​ഴു​​​​​ക്കി​​​​​ൽ​​​​​​പെ​​​​​ട്ട്​ യു​​​​​വാ​​​​​വും യു​​​​​വ​​​​​തി​​​​​യും മ​​​​​രി​​​​​ച്ചു. കാ​​​​​ഞ്ഞാ​​​​​ർ-​​​​​മ​​​​​ണ​​​​​പ്പാ​​​​​ടി റോ​​​​​ഡി​​​​​ലാ​ണ്​ അ​പ​ക​ടം. കൂ​​​​​ത്താ​​​​​ട്ടു​​​​​കു​​​​​ളം കി​​​​​ഴ​​​​​കൊ​​​​​മ്പ്​ അ​​​​​മ്പാ​​​​​ടി വീ​​​​​ട്ടി​​​​​ൽ നി​​​​​ഖി​​​​​ൽ ഉ​​​​​ണ്ണി​​​​​കൃ​​​​​ഷ്​​​​​​ണ​​​​​ൻ (30), കൂ​​​​​ത്താ​​​​​ട്ടു​​​​​കു​​​​​ളം ഒ​​​​​ലി​​​​​യ​​​​​പ്പു​​​​​റം വ​​​​​ട്ടി​​​​​നാ​​​​​ൽ പു​​​​​ത്ത​​​​​ൻ​​​​​പു​​​​​ര​​​​​യി​​​​​ൽ നി​​​​​മ കെ. ​​​​​വി​​​​​ജ​​​​​യ​​​​​ൻ (32) എ​​​​​ന്നി​​​​​വ​രാ​ണ്​ മ​​​​​രി​​​​​ച്ച​​​​​ത്. പ്ലാ​പ്പ​ള്ളി​യി​ൽ ​​​​ഉ​​​​​രു​​​​​ള്‍പൊ​​​​​ട്ടി നാ​ലു പേ​രെ​യും കൊ​​​ക്ക​​​യാ​​​റി​​​ൽ എ​​​ട്ട്​ പേ​​​രെ​​​യും​ കാ​​​​​ണാ​​​​​തായി​ട്ടു​ണ്ട്. ഇവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി.

ആ​ൻ​സി(45), ചി​റ​യി​ൽ ഷാ​ജി(50), പു​തു​പ്പ​റ​മ്പി​ൽ ഷാ​ഹു​ലി‍െൻറ മ​ക​ൻ സ​ച്ചു(​മൂ​ന്ന്), ക​ല്ലു​പു​ര​ക്ക​ൽ ഫൈ​സ​ൽ ന​സീ​റി‍െൻറ മ​ക്ക​ളാ​യ അ​പ്പു, മാ​ളു, ഫൈ​സ​ലി‍െൻറ സ​ഹോ​ദ​രി ഫൗ​സി​യ മ​ക്ക​ളാ​യ അ​ഹ്​​യാ​ൻ, അ​ഫ്​​സാ​ന എ​ന്നി​വ​രേ​യാ​ണ്​​ കൊ​ക്ക​യാ​റി​ൽ കാ​ണാ​താ​യ​ത്. ആ​​​റ്റു​​​ചാ​​​ലി​​​ൽ ജോ​​​മി​​​യു​​​ടെ ഭാ​​​ര്യ സോ​​​ണി, മ​​​ക​​​ൻ, തൊ​​​ട്ടി​​​പ​​​റ​​​മ്പി​​​ൽ മോ​​​ഹ​​​നന്റെ ഭാ​​​ര്യ സ​​​ര​​​സ​​​മ്മ(60), മു​​​ണ്ട​​​ക​​​ശ്ശേ​​​രി​​​യി​​​ൽ വേ​​​ണു​​​വിന്റെ ഭാ​​​ര്യ റോ​​​ഷ്നി എ​​​ന്നി​​​വ​​​രെ​യാ​ണ്​ പ്ലാ​​​പ്പ​​​ള്ളി​​​യി​​​ൽ കാ​​​ണാ​​​താ​​​യ​ത്. കൊ​​​​​ക്ക​​​​​യാ​​​​​ര്‍ പൂ​​​​​വ​​​​​ഞ്ചി​​​​​യി​​​​​ൽ മൂ​​​​​ന്നു​​​​​വീ​​​​​ടു​​​​​ക​​​​​ൾ ഒ​​​​​ലി​​​​​ച്ചു​​​​​പോ​​​​​യി.