ശ്രീലങ്കയിലെ സ്‌ഫോടനം: തീവ്രവാദി സംഘത്തിന് ഇന്ത്യയിലും വേരുകൾ; സ്‌ഫോടത്തിന് പിന്നിലെ സുരക്ഷാ വീഴ്ച സമ്മതിച്ച് ശ്രീലങ്കൻ സർക്കാർ

ശ്രീലങ്കയിലെ സ്‌ഫോടനം: തീവ്രവാദി സംഘത്തിന് ഇന്ത്യയിലും വേരുകൾ; സ്‌ഫോടത്തിന് പിന്നിലെ സുരക്ഷാ വീഴ്ച സമ്മതിച്ച് ശ്രീലങ്കൻ സർക്കാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ശ്രീലങ്കയിൽ ക്രൈസ്തവ ദേവാലയങ്ങളിൽ സ്‌ഫോടനം നടത്തിയ തീവ്രവാദി സംഘത്തിന് ഇന്ത്യയിലും വേരുകളെന്നു റിപ്പോർട്ട്. ഇന്ത്യയെ തകർക്കുക എന്ന ലക്ഷ്യത്തോടെ തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് ഈ തീവ്രവാദി സംഘം പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ ശ്രീലങ്കയിലുണ്ടായ സ്‌ഫോടനത്തിനു പിന്നിലെ സുരക്ഷാ വീഴ്ച സർക്കാരും സമ്മതിച്ചു.
ദേവാലയങ്ങളിൽ സ്‌ഫോടനം നടത്തിയത് തൗഹീദ് ജമായത്ത് എന്ന സംഘടനയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഈ സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന തമിഴ്നാട് തൗഹീദ് ജമാ അത്തിന്റെ ഘടകം തമിഴ്നാട്ടിലും സജീവമാണെന്ന് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.ശ്രീലങ്കയിൽ ഭീകരാക്രമണത്തിന് ശേഷം ഭീകരരുടേതായി വന്ന ഭീഷണി സന്ദേശം തമിഴിലായിരുന്നു. എന്നാൽ ശ്രീലങ്കയിലെ നാഷണൽ തൗഹീദ് ജമായത്തും തമിഴ്നാട് തൗഹീദ് ജമായത്തും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ജനറൽ സെക്രട്ടറി ഇ. മുഹമ്മദ് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.

എന്നാൽ ചില ക്രൈസ്തവരെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തതുമായി ബന്ധപ്പെട്ട് തമിഴ്നാട് തൗഹീദ് ജമായത്തിന്റെ നേതാക്കൾക്കെതിരെ 2017ൽ തമിഴ്നാട് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതെ സമയം ശ്രീലങ്കയിൽ ക്രൈസ്തവ ദേവാലയങ്ങളിൽ കൂട്ടക്കുരുതി നടത്തിയ തൗഹീദ് ജമായത്ത് എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന തമിഴ്നാട് തൗഹീദ് ജമാ അത്തുമായി 2010ൽ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങും കോൺഗ്രസ് അധ്യക്ഷ സോണിയായും ചെന്നൈയിൽ ചർച്ച നടത്തിയതിന്റെ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുസ്ലിം സംവരണവുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച. മൻമോഹനുമായും സോണിയയുമായും സംഘടനയുടെ നേതാക്കൾ പതിനഞ്ചു മിനിറ്റോളം പ്രത്യേകം ചർച്ച നടത്തി. കോൺഗ്രസ് ഭരണകാലത്ത് തൗഹീദ് ജമായത്ത് നേതൃത്വവുമായി ചർച്ച നടന്നതായി ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചു.
ഇതിനിടെ സ്‌ഫോടന പരമ്പരയ്ക്ക് കാരണം സുരക്ഷാവീഴ്ചയെന്ന്ത് തുറന്ന് സമ്മതിച്ച് ശ്രീലങ്കൻ സർക്കാരും രംഗത്ത് എത്തി. സുരക്ഷാ വീഴ്ചക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടങ്ങി. പൊലീസ് മേധാവിയോടും പ്രതിരോധ സെക്രട്ടറിയോടും രാജിവെക്കാൻ പ്രസിഡൻറ് മൈത്രിപാല സിരിസേന ആവശ്യപ്പെട്ടു. രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നൽകിയിട്ടും പ്രതികരിക്കാത്തതിനാണ് നടപടി. കൊളംബോയിൽ ഭീകരാക്രമണ സാധ്യതയുള്ളതായി ഈ മാസം ആദ്യം എൻഐഎ അടക്കമുള്ള ഏജൻസികൾ ശ്രീലങ്കയ്ക്ക് വിവരം നൽകിയിരുന്നു.

തീവ്രവാദ സംഘടനാ നേതാവിൻറെയും മുഖ്യസംഘാംഗങ്ങളുടെയും വിശദാംശങ്ങളടക്കമാണ് എൻഐഎ കൈമാറിയത്. പ്രസിഡൻറ് സിരിസേനയും പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയും തമ്മിലുള്ള തർക്കമാണ് സുരക്ഷാ കാര്യത്തിൽ വീഴ്ച്ച വരുത്തിയതെന്നും വിമർശനമുയരുന്നുണ്ട്.