വീട്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഏലത്തോട്ടത്തില്‍ ദമ്ബതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ
ഇടുക്കി: ശാന്തന്‍പാറയില്‍ ഏലത്തോട്ടത്തില്‍ ദമ്ബതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. പേത്തൊട്ടി സ്വദേശികളായ പാണ്ഡ്യരാജ്, ഭാര്യ ശിവരഞ്ജിനി എന്നിവരാണ് മരിച്ചത്.

വീട്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാറിയുള്ള ഏലത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി ഇവരെ കാണാനില്ലായിരുന്നു.

തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇവരുടെ തന്നെ ഏലത്തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയത്. ഇരുവരും വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശാന്തന്‍പാറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.