play-sharp-fill
വീടിനുള്ളില്‍ ദിവസങ്ങള്‍ പഴക്കമുള്ള യുവാവിന്റെ മൃതദേഹം ; കൊലപാതകമെന്ന് പൊലീസ് ;  സംഭവത്തില്‍ ഭാര്യാ സഹോദരന്‍ അറസ്റ്റില്‍

വീടിനുള്ളില്‍ ദിവസങ്ങള്‍ പഴക്കമുള്ള യുവാവിന്റെ മൃതദേഹം ; കൊലപാതകമെന്ന് പൊലീസ് ;  സംഭവത്തില്‍ ഭാര്യാ സഹോദരന്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ

പത്തനംതിട്ട: പത്തനംതിട്ട മൂഴിയാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ഭാര്യാ സഹോദരന്‍ മഹേഷിനെ അറസ്റ്റ് ചെയ്തു. കാരക്കല്‍ അജിയുടെ മൃതദേഹമാണ് കൊച്ചാണ്ടിയിലെ വീട്ടില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാത്രി വീട്ടില്‍ വെച്ച്‌ മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അജിയെ കമ്പിപ്പാര ഉപയോഗിച്ച്‌ അടിച്ചും കുത്തിയുമാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം സ്ഥലത്തു നിന്നും മുങ്ങിയ മഹേഷിനെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാവിലെയാണ് വീടിനുള്ളില്‍ ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്. വനമേഖലയോട് ചേര്‍ന്നാണ് മരിച്ച അജിയുടെ വീട്.

ഈ വീട്ടില്‍ ഇയാള്‍ തനിച്ചാണ് താമസിച്ചിരുന്നത്. കൂലിപ്പണിക്കാരനാണ്. ഭാര്യയും മക്കളും കുറച്ചകലെ വേറൊരു വീട്ടിലാണ് താമസിച്ചിരുന്നത്. മദ്യപിച്ചശേഷം അജിയും മഹേഷും തമ്മില്‍ മുമ്പും ബഹളങ്ങളുണ്ടായിട്ടുണ്ടെന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു.