
സ്വന്തം ലേഖകൻ
കണ്ണൂർ: ചക്കരക്കൽ പൊതുവാച്ചേരിയിൽ ചാക്കിൽകെട്ടിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കണ്ണൂർ സ്വദേശി പ്രജീഷാണ് കൊല്ലപ്പെട്ടത്. പൊതുവാച്ചേരി കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
തേക്ക് മോഷണക്കേസിലെ പ്രതികളാണ് പ്രജീഷിനെ കൊലപ്പെടുത്തിയത്. തേക്ക് മോഷണവുമായി ബന്ധപ്പെട്ട് പ്രജീഷ് പോലീസിന് വിവരം നൽകിയിരുന്നു.
അബ്ദുൾ ഷുക്കൂർ, റിയാസ് എന്നിവരാണ് പ്രജീഷിനെ കൊലപ്പെടുത്തിയത്. ഇവർ ജാമ്യത്തിൽ ഇറങ്ങിയതിനുശേഷമാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇന്നു രാവിലെയാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്നു ദിവസം മുൻപ് പ്രജീഷിനെ കാണാതായിരുന്നു.