
മലപ്പുറം: നിലമ്പൂർ പൂക്കോട്ടുംപാടത്ത് വനത്തില്‍ രണ്ട് മാസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.
അച്ചനള ഭാഗത്തേക്ക് പോകുന്ന വനമേഖലയിലാണ് മൃതദേഹം കണ്ടത്. കടുവാ സെൻസസിൻ്റെ ഭാഗമായി ക്യാമറ സ്ഥാപിക്കാൻ പോയ വനപാലകരാണ് മൃതദേഹം കണ്ടെത്തിയത്.
അച്ചനള നഗറില്‍ താമസിക്കുന്ന പ്രാക്തന ഗോത്രവിഭാഗത്തില്‍പ്പെട്ടയാളുടെ മൃതദേഹമാണോ എന്ന് സംശയമുണ്ട്. ഇവർ പരമ്പരാഗതമായി ഉപയോഗിക്കുന്ന കൊട്ടയും കത്തിയും മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. പൊലീസും വനംവകുപ്പും തുടര്‍ നടപടികള്‍ തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


