പെൺകുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസിൽ ഉപേക്ഷിച്ച നിലയിൽ.ബെംഗളുരുവിലെ ചന്ദാപുരയിലാണ് സംഭവം.ഹൊസൂർ മെയിൻ റോഡിന് അടുത്തുള്ള റെയിൽവേ ബ്രിഡ്‍ജിന് താഴെ പെട്ടി കിടക്കുന്നത് പ്രദേശവാസികളാണ് ശ്രദ്ധിച്ചത്. ഇതിൽ നിന്ന് ദുർഗന്ധമുയർന്നതോടെ പൊലീസിനെ നാട്ടുകാർ വിവരമറിയിച്ചു. പൊലീസെത്തി പെട്ടി തുറന്നപ്പോഴാണ് ഇതിനകത്ത് പെൺകുട്ടിയുടെ മൃതദേഹം കണ്ടത്.ഇളംപിങ്ക് ടീ ഷർട്ടും കറുപ്പ് നിറത്തിലുള്ള ത്രീ ഫോർത്തുമാണ് പെൺകുട്ടിയുടെ വേഷം. ഇത് വഴി പോകുന്ന ഏതെങ്കിലും ട്രെയിനിൽ നിന്ന് ട്രോളി ബാഗ് എറിഞ്ഞു കളഞ്ഞതാണെന്ന് സംശയമുയരുന്നത്. ബയ്യപ്പനഹള്ളി റെയിൽവേ പൊലീസും സൂര്യനഗർ പൊലീസും സ്ഥലത്ത് പരിശോധന നടത്തി. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.