കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ നേര്‍ക്കുനേര്‍;രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വന്തം ലേഖകൻ കൊല്ലം: സിഗ്‌നല്‍ തെറ്റി കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ രണ്ട് ട്രെയിനുകള്‍ നേര്‍ക്കുനേര്‍ വന്ന സംഭവത്തില്‍ രണ്ടു ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. ഷണ്ടിങ് പോയിന്റ്സ്മാനെയും ഷണ്ടിങ് മാസ്റ്ററെയുമാണ് സസ്പെന്‍ഡ് ചെയ്തത്. റെയില്‍വേ ഡിവിഷനല്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ അന്വേഷണം നടക്കും. ശനിയാഴ്ച വൈകീട്ട് ആറിന് 13ാം ട്രാക്കിലേക്ക് പോകേണ്ട കായംകുളത്തുനിന്ന് വന്ന ഗുഡ്സ് ട്രെയിനിന് ട്രാക്ക് 12ലേക്കാണ് സിഗ്‌നല്‍ ലഭിച്ചത്. റെയില്‍വേ ഉദ്യോഗസ്ഥരെത്തി ട്രെയിന്‍ പിന്നിലേക്കെടുത്ത ശേഷം 13 ാം ട്രാക്കിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. […]

ആ കുഞ്ഞിന്റെ അമ്മയ്ക്ക് കണ്ണിന് കാഴ്ചയില്ലായിരുന്നു; നിലവിളിക്കാന്‍ മാത്രമേ അവര്‍ക്ക് സാധിച്ചുള്ളൂ; പാഞ്ഞെത്തിയ ട്രയിനിന് മുന്നില്‍ നിന്നും പിഞ്ചുകുഞ്ഞിനെ രക്ഷിച്ച് താരമായി മയൂര്‍; മയൂറിന്റെ ധീരതയ്ക്ക് മഹീന്ദ്ര താര്‍ സമ്മാനമായി നല്‍കി വ്യവസായി ആനന്ദ് മഹീന്ദ്ര

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ഇന്നലെ രാജ്യമെങ്ങും ഒരുപോലെ വാഴ്ത്തിയ ആ രക്ഷാദൗത്യത്തിലെ ഹീറോയെ ആദരിച്ച് റെയില്‍വേ അധികൃതര്‍. മയൂര്‍ ഷെല്‍ക്കെ എന്ന ജീവനക്കാരനാണ് പാഞ്ഞെത്തിയ ട്രെയിനിന് മുന്നില്‍ നിന്നും സാഹസികമായി കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചത്. ഈ വിഡിയോ ഇന്നലെ തന്നെ റെയില്‍വേ മന്ത്രി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച്അഭിനന്ദനമറിയിക്കുകയും ചെയ്തു. ‘കുട്ടിയെ രക്ഷിക്കാന്‍ ഓടുമ്പോഴും എന്റെ ജീവനും അപകടത്തിലാവുമോ എന്ന് ഞാനും ഒരു നിമിഷം ചിന്തിച്ചിരുന്നു. എന്നാലും അവനെ രക്ഷിക്കണമെന്ന് തന്നെ തോന്നി. ആ കുഞ്ഞിന്റെ അമ്മയ്ക്ക് […]

റെയിൽവേ വനിതാ ജീവനക്കാർക്ക് ഇനി പേടിക്കേണ്ട ; ശല്യക്കാരെ തുരത്താൻ കുരുമുളക് സ്‌പ്രേ

  സ്വന്തം ലേഖകൻ കണ്ണൂർ: റെയിൽവേ വനിതാ ജീവനക്കാർക്ക് ഇനി പേടിക്കാതെ തൊഴിലെടുക്കാം. ശല്യക്കാരെ തുരത്താൻ കുരുമുളക് സ്‌പ്രേ ജീവനക്കാർക്ക് നൽകാൻ തീരുമാനം. റെയിൽവേ വനിതാ ജീവനക്കാർക്കെതിരെ സാമൂഹ്യവിരുദ്ധരുടെ ശല്യം ദിനംപ്രതി ഏറി വരികെയാണ്. ഈ സാഹചര്യത്തിൽ വനിതാ ജീവനക്കാർക്ക് കുരുമുളക് സ്‌പ്രേ നൽകാൻ തീരുമാനം എടുത്തിരിക്കുന്നത്. റെയിൽവേ ഗേറ്റുകളിലും യാഡുകളിലും ജോലിചെയ്യുന്ന വനിതകൾക്കാണ് കുരുമുളക് സ്‌പ്രേ നൽകുന്നത്. സേലം ഡിവിഷനിൽ സ്‌പ്രേ പ്രയോഗം തുടങ്ങിയിരുന്നു. സ്റ്റേഷൻ ചെലവിനുള്ള ഫണ്ടിൽ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്. സേലത്തിനു പുറമെ മറ്റ് ഡിവിഷനുകളിലും ഇത് ഉടൻ […]