video
play-sharp-fill

ഉറപ്പ് നൽകി മുഖ്യമന്ത്രി;മുഖവിലക്കെടുക്കാതെ സമരസമിതി…ദയ ബായിയുടെ നിരാഹാര സമരം 18ാം ദിവസത്തിലേക്ക്…ദയാബായിയുടെ നിലപാട് നിർണായകം

ഉറപ്പ് നൽകി മുഖ്യമന്ത്രി;മുഖവിലക്കെടുക്കാതെ സമരസമിതി…ദയ ബായിയുടെ നിരാഹാര സമരം 18ാം ദിവസത്തിലേക്ക്…ദയാബായിയുടെ നിലപാട് നിർണായകം

Spread the love

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള സാമൂഹിക പ്രവര്‍ത്തക ദയാ ബായിയുടെ നിരാഹാര സമരം 18ാം ദിവസത്തിലേക്ക്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്റെ പശ്ചാത്തലത്തില്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ദയാബായി മുഖവിലയ്‌ക്കെടുക്കുമോ എന്ന് ഇന്നറിയാം. സര്‍ക്കാര്‍ ഉറപ്പ് രേഖാമൂലം ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് നിലപാടിലായിരുന്നു ദയാബായിയും സമരസമിതിയും.

ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് അഞ്ച് ദിവസമായെങ്കിലും ദയാബായി നിരാഹാര സമരം തുടരുകയാണ്. മന്ത്രി തല ചര്‍ച്ചയിലെ ഒത്തുതീര്‍പ്പ് ശ്രമം പാളിയ പശ്ചാത്തലത്തില്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യം ശക്തമായിരുന്നു. സമരത്തോട് അനുഭാവപൂര്‍വ്വമായ സമീപനമാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കണമെന്നത് സര്‍ക്കാരിന്റെ സുവ്യക്തമായ നിലപാടാണ്. സമരക്കാര്‍ ഉയര്‍ത്തിയ നാല് ആവശ്യങ്ങളില്‍ മൂന്നെണ്ണം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണെന്നും അത് സര്‍ക്കാര്‍ പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.