സംഗീതം പഠിക്കാനെത്തിയ ദളിത് ബാലികയെ പീഡിപ്പിച്ചു: കവി അലിയാർ എരുമേലി കുടുങ്ങി; പ്രതിയെ രക്ഷിക്കാൻ സി.പി.എം ലോക്കൽ കമ്മിറ്റി രംഗത്ത്
തേർഡ് ഐ ബ്യൂറോ
റാന്നി: പിഞ്ചു ദളിത് ബാലികയെ സംഗീതം പഠിപ്പിക്കാനെത്തി ക്രൂരമായി പീഡിപ്പിച്ച ശേഷം സിപിഎമ്മിൻ്റെ തണലിൽ രക്ഷപെടാൻ ശ്രമിച്ച അലിയാര്‍ എരുമേലി ഒടുവിൽ പിടിയിലായി. സി പി എം ഒതുക്കിത്തീർക്കാൻ ശ്രമിച്ചിട്ടും സംഭവം നടന്ന് അഞ്ചാം ദിവസം റാന്നി പൊലീസാണ് അലിയാരെ പൊക്കി അകത്തിട്ടത്. കവിക്ക് വേണ്ടി സിപിഎം ലോക്കല്‍ കമ്മറ്റിയംഗം രംഗത്തു വരികയും കുട്ടിയുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
വിവരമറിഞ്ഞ നാട്ടിലെ ചിലര്‍ എസ്‌പി കെജി സൈമണിന് രഹസ്യമായി കൈമാറുകയായിരുന്നു. തുടർന്നാണ് അറസ്റ്റ് ഉണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റാന്നിയിലെ പട്ടികജാതി കുടുംബത്തിലെ ബാലികയെയാണ് കഴിഞ്ഞ ഞായറാഴ്ച
കവി അലിയാര്‍ എരുമേലി പീഡിപ്പിച്ചത്. വീട്ടില്‍ കുട്ടികളെ ഇരുത്തി പാട്ടുപഠിപ്പിക്കുന്ന പതിവ് പ്രതിക്കുണ്ടായിരുന്നു.
ഞായറാഴ്ച പതിവു പോലെ പാട്ടു പഠിക്കാനെത്തിയ കുഞ്ഞിനെ ഇയാള്‍ സ്വന്തം വീടിനടുത്തുള്ള മകളുടെ വീടിന്റെ രണ്ടാം നിലയില്‍ കൊണ്ടുപോയി പീഡിപ്പിക്കുക ആയിരുന്നു. കരഞ്ഞു കൊണ്ട് വീട്ടിലെത്തിയ കുഞ്ഞ് മാതാവിനോട് വിവരം പറഞ്ഞു.
കുട്ടി സംഭവം വീട്ടില്‍ പറഞ്ഞുവെന്ന് മനസിലായതോടെയാണ് അലിയാര്‍ക്ക് വേണ്ടി ബന്ധുവായ സിപിഎം ലോക്കല്‍ കമ്മറ്റിയംഗം ഭീഷണിയുമായി എത്തിയത്. കുട്ടിയുടെ വീടിനടുത്തുള്ള ആശാവര്‍ക്കര്‍ വിവരം അറിഞ്ഞെങ്കിലും പ്രതിയെയും സിപിഎം നേതാവിനെയും ഭയന്ന് റിപ്പോര്‍ട്ട് ചെയ്തില്ല. പ്രതിയുടെ ഭാര്യക്കുള്ള സിപിഎം ബന്ധമുണ്ട്. ഭീഷണിക്ക് കരുത്തേകാന്‍ ഈ പദവികളും ഉപയോഗിച്ചു.
വിവരം അറിഞ്ഞ കുട്ടിയുമായി അടുത്ത ബന്ധമുള്ള ചിലര്‍ ഒരു ജനപ്രതിനിധി മുഖേനെ മാധ്യമങ്ങളെ ബന്ധപ്പെടുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ ഈ വിവരം രഹസ്യാന്വേഷണ വിഭാഗം മുഖേനെ ഇന്നലെ രാത്രി എസ്‌പിക്ക് കൈമാറി. ഉടന്‍ തന്നെ നടപടി എടുക്കാന്‍ റാന്നി ഇന്‍സ്പെക്ടറെ എസ്‌പി ചുമതലപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ തന്നെ കുഞ്ഞിന്റെ മൊഴി എടുത്ത് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
അലിയാര്‍ നേരത്തെയും ഇത്തരം സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അന്നൊക്കെ സിപിഎം ലേബലില്‍ രക്ഷപ്പെടുകയായിരുന്നു. റാന്നി എംഎല്‍എയുടെ വലംകൈയായി അറിയപ്പെടുന്ന ലോക്കല്‍ കമ്മറ്റിയംഗമാണ് ഭീഷണി മുഴക്കാന്‍ മുന്നില്‍ നിന്നത് എന്ന് കുട്ടിയുടെ കുടുംബാംഗങ്ങള്‍ പറയുന്നു. റാന്നി പൊലീസ് വിവരം നേരത്തേ അറിഞ്ഞെങ്കിലും ഒതുക്കുകയായിരുന്നുവെന്ന് സൂചനയുണ്ട്.