സയനൈഡ് എങ്ങനെ ആളെ കൊല്ലുന്നു ..? സയനൈഡ് ലോക്കറ്റ് കടിച്ച് ആത്മഹത്യ ചെയ്യുന്ന സീനും യാഥാർത്ഥ്യവും തമ്മിലുള്ള ബന്ധമെന്ത് ?

സയനൈഡ് എങ്ങനെ ആളെ കൊല്ലുന്നു ..? സയനൈഡ് ലോക്കറ്റ് കടിച്ച് ആത്മഹത്യ ചെയ്യുന്ന സീനും യാഥാർത്ഥ്യവും തമ്മിലുള്ള ബന്ധമെന്ത് ?

Spread the love

 

സ്വന്തം ലേഖിക

കഴുത്തിലിട്ട മാലയിലെ ലോക്കറ്റിൽ സയനൈഡ്, പോലീസ് പിടികൂടുമെന്ന് ഉറപ്പാകുമ്പോൾ അത് കടിച്ചുപൊട്ടിച്ച് കുടിച്ച് ആത്മഹത്യ ചെയ്യുന്ന കുറ്റവാളികൾ. ഒരു തുള്ളി നാവിലെത്തിയാൽ ആ സെക്കന്റിൽ സംഭവിക്കുന്ന മരണം.! സയനൈഡിനെ കുറിച്ച് നമ്മൾ സിനിമയിൽ കണ്ടതും കേട്ടതും ഇങ്ങനെയൊക്കെയാവും. ഇതിനെ വെല്ലുന്ന കഥകളാണ് ഇപ്പോൾ വാർത്തകളിലൂടെ പുറത്തുവരുന്നത്. ഈ ആളെക്കൊല്ലി സയനൈഡ് ശരീരത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നറിയാമോ?

ഓരോരുത്തരുടെയും ശാരീരിക ക്ഷമതയ്ക്കും ഭാരത്തിനുമനുസരിച്ചാണു സയനൈഡ് പ്രവർത്തിക്കുക. കൂടുതലായി ഓക്‌സിജൻ കിട്ടേണ്ടതായ ശ്വാസകോശം, തലച്ചോർ, ഹൃദയം എന്നിവയുടെ പ്രവർത്തനങ്ങളെയാണു ബാധിക്കുന്നത്. ആമാശയത്തിലെത്തി ഹൈഡ്രോക്ലോറിക് ആസിഡുമായി പ്രവർത്തിച്ച് ഹൈഡ്രോസൈനിക് ആസിഡ് ആയി മാറിയാണ് മനുഷ്യരെ കൊല്ലുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈഡ്രോസൈനിക് ആസിഡ് ഒരുതരം വാതകമാണ്. ഈ വാതകം രൂപപ്പെടുമ്പോൾ തന്നെ ശരീരം സയനൈഡ് വലിച്ചെടുക്കുകയും എല്ലാ അവയവങ്ങളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യും. ഇതിലടങ്ങിയ സയനൈഡ് അയേൺ സൈറ്റോക്രോം ഓക്‌സിഡൈസ് എന്ന എൻസൈമിനെ തടസ്സപ്പെടുത്തും.

ഇതോടെ ഓക്‌സിജൻ സെല്ലുലാർ റെസ്പിറേറ്റർ തടസ്സപ്പെട്ട് ശരീരത്തിൽ ഒരിടത്തും ഓക്‌സിജൻ എത്താതാവും. സയനൈഡ് ഉള്ളിൽച്ചെന്നു മരിച്ച ആളുടെ പോസ്റ്റുമോർട്ടം നടക്കുമ്പോൾത്തന്നെ ഡോക്ടർക്ക് മനസ്സിലാക്കാൻ കഴിയും. ആമാശയം തുറക്കുമ്പോൾ പ്രത്യേക ഗന്ധം വരും. രക്തത്തിന് കടുംചുവപ്പ് നിറമായിരിക്കും

സയനൈഡ് ശരിയായ രീതിയിലല്ല സൂക്ഷിച്ചതെങ്കിൽ അതിന്റെ ഗുണനിലവാരം മോശമാവും. അപ്പോൾ അത് ശരീരത്തിലുണ്ടാകുന്ന പ്രഹരത്തിന്റെ വേഗവും കുറയ്ക്കും