play-sharp-fill
മാൻദൗസ് ചുഴലിക്കാറ്റ് കര തൊട്ടു; ചെന്നൈ അടക്കം തമിഴ്നാടിന്റെ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ കാറ്റും മഴയും; കേരളത്തിൽ ഇന്നും നാളെയും മഴക്ക് സാധ്യത

മാൻദൗസ് ചുഴലിക്കാറ്റ് കര തൊട്ടു; ചെന്നൈ അടക്കം തമിഴ്നാടിന്റെ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ കാറ്റും മഴയും; കേരളത്തിൽ ഇന്നും നാളെയും മഴക്ക് സാധ്യത

ചെന്നൈ: മാൻദൗസ് ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ മഹാബലി പുരത്തിനടുത്ത് കര തൊട്ടു. ചെന്നൈ അടക്കം തമിഴ്നാടിന്റെ വിവിധ ഭാ​ഗങ്ങളിൽ പരക്കെ കാറ്റും മഴയുമാണ് ലഭിക്കുന്നത്. ചുഴലിക്കാറ്റ് ഉച്ചയോടെ ശക്തി കുറഞ്ഞ തീവ്ര ന്യൂനമർദ്ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി.

കാറ്റിന്റെ ശക്തി കുറഞ്ഞ് 65 കിലോമീറ്റർ വേഗതയിലാണ് വീശുന്നത്. വടക്ക് പടിഞ്ഞാറൻ ദിശയിലാണ് കാറ്റിൻറെ സഞ്ചാരം.

വൈകീട്ടോടെ ന്യൂനമർദ്ദമായി ശക്തി കുറയുമെന്നാണ് വിലയിരുത്തൽ. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മാൻദൗസ് ചുഴലിക്കാറ്റിന് പിന്നാലെ തമിഴ്നാട്ടിലും പുതുച്ചേരിയിലും ആന്ധ്രപ്രദേശിന്റെ തീരദേശങ്ങളിലും കനത്ത മഴയുണ്ടാകാനാണ് സാധ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ചെന്നൈ, ചെങ്കൽപേട്ട്, തിരുവെള്ളൂർ, കടലൂർ, വിഴുപ്പുറം, റാണിപ്പേട്ട് തുടങ്ങിയ ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോടു സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാൻ ജില്ലാ ഭരണകൂടങ്ങൾ നിർദേശിച്ചിട്ടുണ്ട്.

പുതുച്ചേരി മുതൽ ചെന്നൈ വരെയാണ് ചുഴലിയുടെ പ്രധാന സ്വാധീന മേഖല. കേരളത്തിൽ ഇന്നും നാളെയും മഴക്ക് സാധ്യതയുണ്ട്. ചിലയിടത്ത് ശക്തമായ മഴക്കും സാധ്യതയുണ്ട്.