video
play-sharp-fill

സൈബർ കുറ്റവാളികൾക്ക്  പിടി വീഴും; സൈബർ പെട്രോളിംഗ് കാലം ആഗതമായി;ജില്ലകൾ തിരിച്ച് നാല് റേഞ്ചുകൾ രൂപീകരിക്കും;സമൂഹമാധ്യമ നിരീക്ഷണം ശക്തമാക്കും;സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് റിസർച്ച്, ക്രൈം എൻക്വയറി വിഭാഗങ്ങൾ ആരംഭിക്കും.

സൈബർ കുറ്റവാളികൾക്ക് പിടി വീഴും; സൈബർ പെട്രോളിംഗ് കാലം ആഗതമായി;ജില്ലകൾ തിരിച്ച് നാല് റേഞ്ചുകൾ രൂപീകരിക്കും;സമൂഹമാധ്യമ നിരീക്ഷണം ശക്തമാക്കും;സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് റിസർച്ച്, ക്രൈം എൻക്വയറി വിഭാഗങ്ങൾ ആരംഭിക്കും.

Spread the love

തിരുവനന്തപുരം:സൈബർ പെട്രോളിംഗ് കാലത്തിന് മുന്നോടിയായി ആദ്യമായി സൈബർ ഓപ്പറേഷൻ സിന് മാത്രമായി പോലീസ് തലപ്പത്ത് എഡിജിപി നിയമനം.സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചിട്ടും പോലീസിൽ സൈബർ വിഭാഗം ശക്തമല്ല എന്ന് ആക്ഷേപം പരിഹരിക്കുന്നതിനാണ് സർക്കാരിൻ്റെ നീക്കം.

എല്ലാത്തരത്തിലുമുള്ള കുറ്റകൃത്യങ്ങളും സൈബർ വിഭാഗത്തിൻ്റെ സഹായമില്ലെങ്കിൽ പ്രതിയെ കിട്ടില്ലെന്നാണ് നിലവിലെ സ്ഥിതി.സൈബർ ഓപ്പറേഷൻസ് വിഭാഗത്തിന് ഐ ജി യെ ഉടൻ നിയമിക്കും. നോർത്ത് സൗത്ത് സോണുകളുടെ ചുമതലക്കാരായി രണ്ട് എസ് പിമാർ വരും. ജില്ലകൾ തിരിച്ച് നാല് റേഞ്ചുകൾ രൂപീകരിക്കും. നാല് ഡിവൈഎസ്പിമാർക്ക് ചുമതല നൽകും.

പോലീസ് ആസ്ഥാനത്ത് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് റിസർച്ച്, ക്രൈം എൻക്വയറി എന്നീ വിഭാഗങ്ങൾ ആരംഭിക്കും.നിലവിൽ 19 ജില്ലകളിലെ സൈബർ പൊലീസ് സ്റ്റേഷനുകൾ ജില്ലാ പോലീസ് മേധാവികളുടെ നിയന്ത്രണത്തിലാണ്. ഈ സ്റ്റേഷനുകളെ ഇനി പുതിയ ഡിജിപി ഏകോപിപ്പിക്കും. സമൂഹമാധ്യമ നിരീക്ഷണം ശക്തമാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോൾ പോലീസ് സ്റ്റേഷനുകളിൽ വരുന്ന 80% പരാതികളും ഈ മെയിൽ വഴിയാണ്. വാട്സാപ്പിൽ പരാതി കിട്ടിയാലും അന്വേഷിക്കണമെന്നാണ് പോലീസിന് നൽകിയിട്ടുള്ള പുതിയ നിർദേശം.
കേരളം പിന്നിൽ നിൽക്കുന്ന മേഖലയാണ് സൈബർ ഫോറൻസിക്.

അന്വേഷണത്തിൻ്റെ ഭാഗമായി പിടിച്ചെടുക്കുന്ന മൊബൈലുകൾ പരിശോധിക്കാൻ മാർഗമില്ലാതെ കെട്ടിക്കിടക്കുകയാണ്. സൈബർ രംഗത്തെ ഗവേഷണം നടത്തുന്ന സ്വകാര്യ പങ്കാളിത്തത്തോടെയുള്ള സൈബർഡോം , സൈബർ ഓപ്പറേഷൻസിൻ്റെ ഭാഗമാക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി .