play-sharp-fill
സൈബർ തട്ടിപ്പിനെതിരെ കേരള പോലീസ് പുറത്തിറക്കിയ ഹ്രസ്യ ചിത്രത്തിൽ ബോധവൽക്കരണവുമായി നടി ഭാവനയും…

സൈബർ തട്ടിപ്പിനെതിരെ കേരള പോലീസ് പുറത്തിറക്കിയ ഹ്രസ്യ ചിത്രത്തിൽ ബോധവൽക്കരണവുമായി നടി ഭാവനയും…

തിരുവനന്തപുരം :  സൈബർ തട്ടിപ്പിനെതിരെ ഹ്രസ്വ ചിത്രവുമായി കേരള പോലീസ്. ബാങ്കിംഗ് വിവരങ്ങള്‍ ആരുമായും പങ്കുവയ്‌ക്കരുതെന്നും നിതാന്ത ജാഗ്രത കൊണ്ടു മാത്രമേ സൈബർ തട്ടിപ്പുകളില്‍ നിന്ന് രക്ഷനേടാൻ കഴിയൂ എന്നും കേരള പോലീസ് പുറത്തിറക്കിയ ഹ്രസ്വ ചിത്രത്തില്‍ പറയുന്നു.

ഏതെങ്കിലും കാരണത്താൽ സൈബർ തട്ടിപ്പിന് ഇരയാവുകയാണെങ്കിൽ 1930 എന്ന നമ്പറിൽ വിവരമറിയിക്കണമെന്നു നടി ഭാവന ബോധവൽക്കരണ വിഡിയോയിലൂടെ പറയുന്നുണ്ട്.ട്രേഡിങ് പ്ലാറ്റ്ഫോമുകളിലെ നിക്ഷേപത്തെക്കുറിച്ചും മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള ഹ്രസ്വ ചിത്രം കേരള പോലീസിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പങ്കുവെച്ചത്.


കേരള പോലീസ് പുറത്തിറക്കിയ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് അൻഷാദ് കരുവഞ്ചാല്‍ ആണ്. രാജേഷ് രത്നാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിതാന്ത ജാഗ്രത കൊണ്ടു മാത്രമേ സൈബർ തട്ടിപ്പുകളില്‍ നിന്ന് നമുക്ക് രക്ഷനേടാൻ ആകുന്നു എന്ന് ഓർമിപ്പിക്കുന്ന വീഡിയോയില്‍ നിയമപാലകരായി നടിക്കുന്ന വഞ്ചകരുടെ ഭീഷണികളില്‍ വിശ്വസിക്കരുത് എന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.