സൈബർ കുറ്റകൃത്യങ്ങൾ തടയാൻ സൈബർ ഡോം കൊച്ചിയിലും
സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാനത്ത് സൈബർ കുറ്റ കൃത്യങ്ങൾ വര്‍ധിച്ചു വരുന്ന അവ തടയുന്നതിനായി കൊച്ചിയിലും കേരളാ പൊലീസിന്‍റെ സൈബര്‍ ഡോം സജ്ജമായി. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച 20 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ സ്വകാര്യ മേഖലയിലെ സൈബര്‍ വിദഗ്ദരും സൈബർ ഡോംമിന്റെ ഭാഗമാകും. അനുദിനം വളരുന്ന ഡിജിറ്റല്‍ ലോകത്ത് അതോടൊപ്പം സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ധിച്ചു വരുകയാണ്. എന്നാൽ ഇവയുടെ അന്വേഷണം പൊലീസിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
ഇത് ഒഴിവാക്കാനും സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനുമുള്ള കേരള പൊലീസിന്‍റെ പദ്ധതിയാണ് സൈബര്‍ ഡോം. കാക്കനാട് ഇന്‍ഫോ പാര്‍ക്കിലാണ് സൈബര്‍ ഡോം കൊച്ചി പ്രവര്‍ത്തനം ആരംഭിക്കുക. ഒരാഴ്ച്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ 30 ശതമാനവും സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരുന്നവയാണെന്ന് ഐജി വിജയ് സാക്കറെ പറഞ്ഞു.
പ്രത്യേക പരിശീലനം ലഭിച്ച 20 പൊലീസ് ഉദ്യോഗസ്ഥരാണ് സൈബര്‍ ഡോം കൊച്ചി ടീമിലുള്ളത്. ഇവര്‍ക്ക് പുറമേ സ്വകാര്യ മേഖലയില്‍ നിന്നുള്ള സൈബര്‍ വിദഗ്ദരും പദ്ധതിയുമായി സഹകരിക്കും. സൈബര്‍ തട്ടിപ്പുകളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി സ്കൂളുകളില്‍ സൈബര്‍ സെക്യൂരിറ്റി ക്ലബുകള്‍ രൂപീകരിക്കും. നിലവില്‍ ജില്ലയിലെ 125 സ്കൂളുകളില്‍ ക്ലബുകള്‍ ആരംഭിച്ചു കഴിഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനായി മൊബൈല്‍ ആപ്പും ഉടന്‍ പുറത്തിറക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാക്കറെ പറഞ്ഞു