കോടിയേരിയുടെ ഭാര്യ വിനോദിനിയ്ക്ക് രണ്ടാം നോട്ടീസ് നൽകി കസ്റ്റംസ് ; ഹാജരായില്ലെങ്കിൽ അതിവേഗം മൂന്നാം നോട്ടീസ്, ഇതും അവഗണിച്ചാൽ ജാമ്യമില്ലാ വാറണ്ട് : നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ സിപിഎമ്മുമായി ബന്ധപ്പെട്ട ആരും ചോദ്യം ചെയ്യലിന് ഹാജരാവരുതെന്ന് പാർട്ടി നിർദ്ദേശം : കസ്റ്റംസ് തെളിവുകൾ നിരത്തിയാൽ വിനോദിനി അകത്താകും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ സ്വർണ്ണക്കടത്ത് കേസിൽ സിപിഎമ്മുമായി ബന്ധപ്പെട്ട ആരും ചോദ്യം ചെയ്യലിനും ഹാജരാവരുതെന്ന് പാർട്ടി നിർദ്ദേശം.വോട്ടെടുപ്പു വരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളോട് നിസ്സഹകരിക്കാനാണ് സർക്കാർ തീരുമാനം.
പാർട്ടിയുടെ ഇ നിർദ്ദേശത്തെ തുടർന്നാണ് ഐ ഫോൺ വിവാദത്തിൽ കോടയേരി ബാലകൃഷ്ണന്റെ ഭാര്യ വനോദിനി അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരാക്കാത്തതും. കേസിൽ വിനോദിനിയെ ചോദ്യം ചെയ്യാൻ കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഹാജരാകാതെ വന്നതിനെ തുടർന്ന് രണ്ടാമതും കസ്റ്റംസ് നോട്ടീസ് നൽകുകയായിരുന്നു. ഇതിലും ഹാജരായില്ലെങ്കിൽ കസ്റ്റംസ് നിയമപ്രകാരം മൂന്നാമത്തെ നോട്ടിസ് രണ്ടോ മൂന്നോ ദിവസത്തിനകം നൽകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിനോദിനി കസ്റ്റംസിന് മുന്നിൽ ഹാജരാകാതെ വന്നാൽ ഈ മൂന്ന് നോട്ടീസിന്റെയും തെളിവുകളുമായി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാൻ എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യ കോടതിയിൽ കസ്റ്റംസ് ഹർജി നൽകും. സന്തോഷ് ഈപ്പൻ യുഎഇ കോൺസൽ ജനറലിനു നൽകിയ ഐ ഫോൺ വിനോദിനി ബാലകൃഷ്ണനാണ് ഉപയോഗിച്ചിരുന്നത് എന്നതിന്റെ ഡിജിറ്റൽ തെളിവുകളും ഹാജരാക്കും. ഈ ഫോൺ എങ്ങനെ ലഭിച്ചുവെന്നറിയാൻ മാത്രമാണ് ചോദ്യം ചെയ്യലിനു വിളിച്ചതെന്നും ഹാജരാകാത്തതിൽ ദുരൂഹതയുണ്ടെന്നും കോടതിയെ അറിയിക്കും.
അതേസമയം സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ചോദ്യം ചെയ്യലിന് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസിനു കത്തു നൽകിയിരുന്നു. ഇതിൽ തുടർനടപടി എന്തു വേണമെന്നതിലും കസ്റ്റംസ് നിയമോപദേശം തേടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകളാണ് സ്പീക്കർ കാരണമായി പറയുന്നത്.
അതിനിടെ കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ കേന്ദ്ര ഏജൻസികൾക്കെതിരെ കേസടുക്കാൻ സംസ്ഥാന സർക്കാർ നടത്തുന്ന നീക്കം ബൂമറാങ്ങാകാൻ സാധ്യതയെന്നു വിലയിരുത്തലും സജീവമാണ്.
മുഖ്യമന്ത്രിയുടെ പേര് വ്യക്തമാക്കിക്കൊണ്ട് സ്വപ്ന 164ാം ചട്ടമനുസരിച്ചു മജിസ്ട്രേറ്റിനാണു മൊഴി നൽകിയത്. മറ്റൊരു പ്രതിയായ സരിത്തും അങ്ങനെ മൊഴി നൽകിയ സാഹചര്യത്തിൽ സ്വപ്നയെക്കൊണ്ടു നിർബന്ധിച്ച് പറയിച്ചതാണെന്നുള്ള വാദത്തിന് പ്രസക്തി ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ.