video
play-sharp-fill

തൂത്തുക്കുടി കസ്റ്റഡി മരണം: കൊലപാതകത്തിലുൾപ്പെട്ട പൊലീസുകാർക്ക് ശിക്ഷ ഉറപ്പാക്കണം; രജനികാന്ത്

തൂത്തുക്കുടി കസ്റ്റഡി മരണം: കൊലപാതകത്തിലുൾപ്പെട്ട പൊലീസുകാർക്ക് ശിക്ഷ ഉറപ്പാക്കണം; രജനികാന്ത്

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ: തൂത്തുക്കുടിയിലെ കസ്റ്റഡി കൊലപാതകത്തില്‍ പ്രതികരണവുമായി നടന്‍ രജനികാന്ത് രം​ഗത്ത്. തൂത്തുക്കുടി കൊലപാതകത്തില്‍ ഉള്‍പ്പെട്ട എല്ലാ പൊലീസുകാരുടെയും ശിക്ഷ ഉറപ്പാക്കണമെന്നും രജനികാന്ത് ആവശ്യപ്പെട്ടു.

‘തൂത്തുക്കുടിയില്‍ അച്ഛനെയും മകനെയും ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതും, മജിസ്‌ട്രേറ്റിനെ കേസന്വേഷിക്കുന്നതില്‍ നിന്ന് തടയാന്‍ ശ്രമിച്ചതും ഒരു പോലെ നടുക്കമുണ്ടാക്കുന്നതാണ്. കൊലപാതകത്തില്‍ ഉള്‍പ്പെട്ട എല്ലാ പൊലീസുകാര്‍ക്കും ശിക്ഷ ഉറപ്പാക്കണമെന്നും താരം ട്വീറ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൂത്തുക്കുടിയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചെന്ന പേരില്‍ അച്ഛനെയും മകനെയും പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസിനെതിര പ്രതിഷേധം ശക്തമായിരുന്നു.

സിനിമാ-രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള നിരവധി പേര്‍ സംഭവുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രജനീകാന്ത് ആദ്യമായാണ് വിഷയത്തില്‍ പ്രതികരിക്കുന്നത്.