ഇടുക്കി : കട്ടപ്പനയില്‍ ഹോട്ടലില്‍ രണ്ടാമതു കറി ചോദിച്ചതിനെ ചൊല്ലിയുണ്ടായ തർക്കം കൂട്ടത്തല്ലില്‍ കലാശിച്ചു.
തല്ലില്‍ ഹോട്ടല്‍ ജീവനക്കാർക്കും കഴിക്കാനെത്തിയവർക്കും പരുക്കേറ്റു. പുളിയൻമല റോഡിലെ അമ്ബാടി ഹോട്ടലിലാണ് സംഭവം. ഹോട്ടലിന് സമീപത്തെ തുണിക്കടയില്‍ വിവാഹ വസ്ത്രം വാങ്ങാനെത്തിയ വണ്ടിപ്പെരിയാർ മ്ലാമല സ്വദേശികളും ഹോട്ടല്‍ ജീവനക്കാരും തമ്മിലുള്ള തർക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.
ഭക്ഷണം കഴിക്കുന്നതിനിടെ രണ്ടാം തവണയും കറി ചോദിച്ചപ്പോള്‍ ഹോട്ടല്‍ ജീവനക്കാരൻ അപമര്യാദയായി പെരുമാറിയതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പോലീസ് പറയുന്നു. തുടർന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഇത് കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നു. ജഗ്ഗ് കൊണ്ടുള്ള ആക്രമണത്തിലാണ് രണ്ടു പേർക്ക് പരുക്കേറ്റത്. തുടർന്നു ഭക്ഷണം കഴിക്കാനെത്തിയ നാലു പേരും ഹോട്ടല്‍ ജീവനക്കാരായ നാലു പേരും ചികിത്സ തേടി. ആശുപത്രിയില്‍ എത്തിയ ശേഷവും ഇരു കൂട്ടരും തമ്മില്‍ കയ്യാങ്കളിയുണ്ടായി. കട്ടപ്പന പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group