video
play-sharp-fill

മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മത്തെ സംരക്ഷിക്കുന്നതിനും മികച്ചതാണ് തെെര്; ലാക്റ്റിക് ആസിഡ് കൊണ്ട് സമ്പുഷ്ടമായ തെെര്  തിളക്കമുള്ളതും ലോലവുമായ ചർമ്മം സ്വന്തമാക്കാൻ സഹായിക്കും; മുഖത്തെ കരുവാളിപ്പ് അകറ്റാൻ തെെര് ഈ രീതിയിൽ ഉപയോ​ഗിച്ചോളൂ

മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മത്തെ സംരക്ഷിക്കുന്നതിനും മികച്ചതാണ് തെെര്; ലാക്റ്റിക് ആസിഡ് കൊണ്ട് സമ്പുഷ്ടമായ തെെര് തിളക്കമുള്ളതും ലോലവുമായ ചർമ്മം സ്വന്തമാക്കാൻ സഹായിക്കും; മുഖത്തെ കരുവാളിപ്പ് അകറ്റാൻ തെെര് ഈ രീതിയിൽ ഉപയോ​ഗിച്ചോളൂ

Spread the love

മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മത്തെ സംരക്ഷിക്കുന്നതിനും മികച്ചതാണ് തെെര്. ലാക്റ്റിക് ആസിഡ് കൊണ്ട് സമ്പുഷ്ടമായ തെെര്  തിളക്കമുള്ളതും ലോലവുമായ ചർമ്മം സ്വന്തമാക്കാൻ സഹായിക്കും.  തൈര് ചർമ്മത്തിലെ നേർത്ത വരകളും ചുളിവുകളും കുറയ്ക്കാൻ സഹായിക്കും. കൂടാതെ, തൈര് മുഖക്കുരു കുറയ്ക്കാനും സൂര്യതാപമേറ്റുള്ള പാടുകൾ അകറ്റുന്നതിനും ഫലപ്രദമാണ്. മുഖത്തെ കരുവാളിപ്പ് അകറ്റാൻ പരീക്ഷിക്കാം തെെര് കൊണ്ടുള്ള ഫേസ് പാക്കുകൾ.

ഒന്ന്

2 ടേബിൾ സ്പൂൺ തൈരിലേക്ക് അര ടീസ്പൂൺ മഞ്ഞൾ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് നേരം ഇട്ട ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട്

1 ടേബിൾ സ്പൂൺ തൈരിലേക്ക് 1 ടേബിൾ സ്പൂൺ തേൻ ചേർത്ത് യോജിപ്പിച്ചെടുക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക.

മൂന്ന്

ഒരു ടേബിൾ സ്പൂൺ തൈരിലേക്ക് ഒരു ടേബിൾ സ്പൂൺ ഓട്സ് പൊടിച്ചതുമായി യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകുക.

നാല്

2 ടേബിൾ സ്പൂൺ തൈരിലേക്ക് 1 ടേബിൾ സ്പൂൺ കടലമാവ് ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകുക. കടലമാവ് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. വരണ്ട ചർമ്മം അകറ്റി മുഖവും കഴുത്തും സുന്ദരമാക്കുന്നു.