
സ്വന്തം ലേഖിക
കണ്ണൂര്‍: ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ കണ്ണൂരില്‍ നൂറ് കോടി രൂപയുടെ തട്ടിപ്പ്.
ബെംഗളൂരു ആസ്ഥാനമായ ലോംഗ് റിച്ച് കമ്പനിയുടെ പേരില്‍ നടത്തിയ തട്ടിപ്പില്‍ നാല് പേര്‍ അറസ്റ്റിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഹമ്മദ് റിയാസ്, വസീം മുനവറലി, ഷെഫീഖ് സി, മുഹമ്മദ് ഷെഫീഖ് എന്നിവരാണ് അറസ്റ്റിലായത്. ക്രിപ്റ്റോ കറന്‍സിയായ മോറിസ് കോയിന്‍ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.
നൂറ് കോടി രൂപയോളം ഇവര്‍ തട്ടിയെടുത്താണ് പ്രാഥമിക വിവരം. ആയിരത്തിലധികം പേര്‍ പറ്റിക്കപ്പെട്ടു.
കണ്ണൂര്‍ സിറ്റി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നാല് പേര്‍ പിടിയിലായത്.
മലപ്പുറം തൊട്ട് കാസര്‍കോട് വരെയുള്ള ആളുകളെയാണ് സംഘം കബളിപ്പിച്ചത്.