മിണ്ടാപ്രാണിയോട് കാണിച്ചത് കൊടും ക്രൂരത; പേ വിഷബാധ സംശയിച്ച് ആശുപത്രിയിലേയ്‌ക്ക് എന്ന് പറഞ്ഞ് കൊണ്ടുപോയ തെുരുവ് നായയെ വഴിയിൽ ഉപേക്ഷിച്ച് നഗരസഭാ അധികൃതർ
സ്വന്തം ലേഖകൻ
കോട്ടയം: മിണ്ടാപ്രാണിയോട് നഗരസഭാ അധികൃതർ കാണിച്ചത് കൊടും ക്രൂരത.
പേ വിഷബാധ സംശയിച്ച് ആശുപത്രിയിലേയ്ക്കെന്ന് പറഞ്ഞ് കൊണ്ടുപോയ തെുരവു നായയെ വഴിയിൽ ഉപേക്ഷിച്ച് നഗരസഭാ അധികൃതർ
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൗൺസിലറുടെ നേതൃത്വത്തിൽ നഗരസഭയുടെ ആംബുലൻസിൽ ആശുപത്രിയിലേക്ക് എന്ന് പറഞ്ഞാണ് നായയെ ചാക്കിൽ കെട്ടി കൊണ്ടുപോയത്.
തുടർന്ന് ആംബുലൻസിൽ കോട്ടയം മൃഗാശുപത്രിയിൽ നായയെ എത്തിച്ചെങ്കിലും ആശുപത്രിയിൽ ആളില്ലെന്ന് പറഞ്ഞ് അധികൃതർ കൈയൊഴിഞ്ഞു.
ഇതേ തുടർന്ന് ആംബുൻസ് ഡ്രൈവർ വടവാതൂരോ, മറ്റ് നഗരസഭയുടെ മാലിന്യം കൊണ്ടിടുന്ന സ്ഥലത്തോ നായയെ കൊണ്ടിട്ടതായി നാട്ടുകാർ ആരോപിക്കുന്നു.
ഈ നായ സംഭവദിവസം കുറ്റിക്കാട് ഭാഗത്തുള്ള പല വീടുകളിലും എത്തുകയും കിണറ്റിൻ കരയിലിരുന്ന തൊട്ടിയിൽ നിന്നും ബക്കറ്റിൽ നിന്നും വെള്ളം കുടിക്കുകയും ചെയ്‌തിട്ടുണ്ട്.
നാട്ടുകാർ ആശുപത്രിയിൽ അന്വേഷിക്കാൻ എത്തിയപ്പോഴാണ് ക്രൂരത അറിയുന്നത്. ഇതോടെ നാട്ടുകാർ ഭീതിയുടെ നിഴലിലാണ്. ചാക്കിൽ കെട്ടിയപടിയാണ് ഉപേക്ഷിച്ചിരിക്കുന്നത്. നായ ചാക്കിൽ നിന്നും വെളിയിൽ ചാടിയോ, അതോ ചാക്കിൻ്റെ ഉള്ളിൽ കിടന്ന് ചത്തുപോയോ എന്നും അറിയില്ല.
പേയുണ്ടെങ്കിൽ മറ്റ് തെരുവ് നായ്‌ക്കളുമായി സമ്പർക്കം പുലർത്തിയാൽ അത് വലിയ പ്രശ്‌നമായി മാറാം.
കുറ്റിക്കാട് ക്ഷേത്രത്തിന് സമീപം റെയിൽവേയുടെ നിർമാണം നടക്കുന്ന സ്ഥലത്താണ് ബുധനാഴ്‌ച രാവിലെ മുതൽ നായയെ കണ്ടത്.
കുരച്ചു കൊണ്ട് അടുക്കുന്ന നായയെ കണ്ട് നാട്ടുകാർ പരിഭ്രാന്തരായി. വിവിരം അറിയിച്ചിട്ട് നഗരസഭ അധികൃതരോ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരോ സ്ഥലത്ത് എത്തിയിരുന്നില്ല.
ഇതോടെ നാട്ടുകാർ പ്രതിഷേധം ഉയർത്തി രംഗത്ത് എത്തി. നായ ക്ഷീണിതനും അവശനുമായിരുന്നു.
തുടർന്ന് നഗരസഭ അംഗവും പ്രദേശവാസിയുമായ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ഡേവീസ്‌സണും നാട്ടുകാരും ചേർന്ന് നായയെ ചാക്കിൽകെട്ടി ആംബുലൻസിൽ മൃഗാശുപത്രിയിലെത്തിക്കാൻ വേണ്ട നടപടി സ്വീകരിച്ചു.
ഒപ്പം പോയത് വാർഡ് കൗൺസിലർ മാത്രമാണ്.
കൺട്രോൾ റും പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. നഗരസഭയുടെ ആംബുലൻസ് വിളിച്ച് വരുത്തി അതിലാണ് നായയെ വെറ്റിനറി ആശുപത്രിയിൽ എത്തിക്കാൻ പോയത്.
അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് കണ്ട മൂർഖൻ പാമ്പിന്റെ കടിയോറ്റോ എന്ന സംശയവും നാട്ടുകാർ മുന്നോട്ട് വെച്ചിരുന്നു. എന്നാൽ നായയെ ആശുപത്രിയിൽ എത്തിയ്‌ക്കാതിരുന്നത് നാട്ടുകാരെയാകെ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്.