play-sharp-fill
ഫാഷൻ ലോകത്തെ ട്രെൻഡായി മാറി ക്രോക്സ് ചെരുപ്പുകൾ ;എന്തുകൊണ്ടാണ് 13 ദ്വാരങ്ങള്‍; പേരിന്റെ പിന്നിലെ കഥ ; അറിയാം ക്രോക്‌സ് ചെരുപ്പിന്റെ പ്രത്യേകതകൾ

ഫാഷൻ ലോകത്തെ ട്രെൻഡായി മാറി ക്രോക്സ് ചെരുപ്പുകൾ ;എന്തുകൊണ്ടാണ് 13 ദ്വാരങ്ങള്‍; പേരിന്റെ പിന്നിലെ കഥ ; അറിയാം ക്രോക്‌സ് ചെരുപ്പിന്റെ പ്രത്യേകതകൾ

സ്വന്തം ലേഖകൻ

അടുത്ത കാലത്തായി ഏറ്റവും ട്രെൻഡിഗായി മാറിയ ചെരുപ്പുകളില്‍ ഒന്നാണ് ക്രോക്സ്. വിപണിയില്‍ അപരൻ കുറേ ഉണ്ടെങ്കിലും ക്രോക്സ് ധരിച്ച്‌ പുറത്തിറങ്ങുമ്ബോഴുള്ള കംഫർട്ട് മറ്റൊന്നിനും ലഭിക്കില്ല.

ഒരിക്കല്‍ വാങ്ങിച്ചാല്‍ രണ്ട് മൂന്നും വർഷം വരെ ഉപയോഗിക്കാമെന്നത് ക്രോക്സിന്റെ മാത്രം പ്രത്യേകതയാണ്. ആദ്യം ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി മാത്രം പുറത്തിറക്കിയ ഈ ചെരുപ്പ് വളരെ പെട്ടെന്നാണ് മാർക്കറ്റില്‍ മികച്ച സ്ഥാനം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോട്ട് തൊഴിലാളികള്‍ ജോലി സമയത്ത് മാത്രം ഉപയോഗിച്ചിരുന്ന ഒന്നായിരുന്ന ക്രോക്‌സ് എന്നുപറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ? എന്നാല്‍ അങ്ങനെയൊരു ചരിത്രവും ക്രോക്‌സിനുണ്ട്. ഏറ്റവും വെറുക്കപ്പെട്ടിടത്ത് നിന്നാണ് ആധുനിക ഷൂസിന്റെ ഫാഷന്‍ ഐക്കണായി ക്രോക്‌സ് വളര്‍ന്നത്. എല്ലാവരാലും തള്ളിപ്പറയപ്പെട്ട, വികൃതരൂപം എന്നുപോലും വിശേഷിപ്പിക്കപ്പെട്ട ക്രോക്‌സ് എങ്ങനെ ഇത്ര സൂപ്പര്‍ ലക്ഷ്വറി ആയി?

ക്രോക്സ് ചെരുപ്പ് പ്രധാനമായും ബോട്ടിലും വെള്ളത്തിലും യാത്ര ചെയ്യുന്നവർക്ക് വേണ്ടി മാത്രമാണ് നിർമ്മിച്ചത്. കാരണം, ഈ ചെരുപ്പുമായി വെള്ളത്തിലിറങ്ങിയാല്‍ വഴുതി വീഴില്ല. മാത്രമല്ല, വെള്ളത്തിലും കരയിലും ഒരുപോലെ ഉപയോഗിക്കാമെന്നത് മറ്റൊരു പ്രത്യേകത. അതുകൊണ്ടാണ് ക്രോക്സ് എന്ന പേരും വീണത്. വെള്ളത്തിലും കരയിലും ജീവിക്കുന്ന മുതല (ക്രോക്കഡൈല്‍) പേരില്‍ നിന്നാണ് ക്രോക്സ് രൂപം കൊണ്ടത്.

ആദ്യ കാഴ്ചയില്‍ ആർക്കും ഇഷ്ടം തോന്നാത്ത വിധത്തിലായിരുന്നു ക്രോക്സിന്റെ ഡിസൈൻ. എന്നാല്‍ ആ ഡിസൈൻ തന്നെയാണ് ക്രോക്സിന്റെ വിജയവും. ആദ്യ ഘട്ടത്തില്‍ അവർ മാർക്കറ്റില്‍ ഉപയോഗിച്ച ഒരു പ്രധാന പരസ്യ വാചകം ‘ugly can be beautiful’ എന്നായിരുന്നു. ഈ പരസ്യ വാക്ക് ഹിറ്റായതോടെ കമ്ബനിയുടെ രാശി മാർക്കറ്റില്‍ തെളിഞ്ഞു. ആദ്യ ഘട്ടത്തില്‍ ഇറക്കിയ എല്ലാ ചെരുപ്പുകളും വിറ്റുപോയി.

എന്നാല്‍ ചെരുപ്പ് ഹിറ്റായതോടെ എല്ലാവരുടെയും മനസിലുള്ള പ്രധാന സംശയം, എന്തുകൊണ്ടാണ് ക്രോക്സ് ചെരുപ്പില്‍ 13 ദ്വാരങ്ങള്‍ ഉള്ളത് എന്നായിരുന്നു. ഒരു ജോഡി ചെരുപ്പില്‍ ആകെ 26 ദ്വാരങ്ങളാണുള്ളത്. ഭാരം കുറഞ്ഞതും സുഖകരവും സ്ലിപ്പ്‌റെസിസ്റ്റന്റ് ഷൂ ആയിട്ടായിരുന്നു ക്രോക്സ് പുറത്തിറക്കിയത്. വെള്ളത്തില്‍ വീണാല്‍ ഒഴുകുന്ന വിധമാവണം ഇതിന്റെ ഡിസൈനെന്ന് കമ്ബനിക്ക് നിർബന്ധമുണ്ടായിരുന്നു.

അതുകൊണ്ട് തന്നെ ബോട്ടില്‍ യാത്ര ചെയ്യുന്നവർക്ക് ഈ ചെരുപ്പ് വെള്ളത്തില്‍ നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാൻ ഗുണം ചെയ്യും. ചെരുപ്പിലെ ദ്വാരങ്ങള്‍ വെന്റിലേഷന് വേണ്ടിയാണ് നല്‍കിയിരിക്കുന്നത്. ഇത് പുതുമ നിലനിർത്തുകയും ഈർപ്പം പുറത്തുവിടുകയും ചെയ്യുന്നു. മാത്രമല്ല പതിമൂന്ന് ദ്വാരങ്ങള്‍ പാദത്തിന് ചുറ്റും വായു സഞ്ചരിക്കാനും വിയർപ്പ് ബാഷ്പീകരിക്കാനും അനുവദിക്കുന്നു.