
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഗുണ്ടാബന്ധത്തില്‍ പ്രതിഛായ നഷ്ടപ്പെട്ട പൊലീസിന്റെ മുഖം മിനുക്കാന്‍ സർക്കാർ നീക്കം. ഗുണ്ടകളുമായുള്ള ബന്ധത്തിലൂടെ അവിഹിതസ്വത്തു സമ്പാദിച്ച മുപ്പതിലേറെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം. മണ്ണ് -മണല്‍ മാഫിയ ബന്ധം, അഴിമതി, സിവില്‍ കേസുകളിലെ മധ്യസ്ഥത എന്നിവ വഴി അവിഹിതമായി പണം നേടിയ സബ് ഇന്‍സ്പെക്ടര്‍, ഇന്‍സ്പെക്ടര്‍, ഡിവൈഎസ്പി റാങ്കിലുള്ളവർക്കേതിരെ നടപടി. നൂറിലേറെ എസ്‌എച്ച്‌ഒമാരെ മാറ്റി സ്റ്റേഷന്‍ ചുമതല എസ്‌ഐമാര്‍ക്ക് നല്‍കാനും നീക്കം തുടങ്ങി.
വരവില്‍കവിഞ്ഞു സ്വത്ത് സമ്പാദിച്ചെന്നു വിജിലന്‍സിന്റെ ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയവര്‍ക്കെതിരെയാണ് അന്വേഷണം തുടങ്ങിയതെന്നു വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാം പറഞ്ഞു. ഇവരിലേറെയും ഡിവൈഎസ്പിമാരാണ്. ഇവരുടെ 10 വര്‍ഷത്തെ ബാങ്ക് അക്കൗണ്ടുകളും ആദായനികുതി രേഖകളും പരിശോധിക്കുന്നുണ്ട്. അടുത്ത ബന്ധുക്കളുടെയും ബെനാമികള്‍ എന്നു സംശയിക്കുന്നവരുടെയും സ്വത്തുവിവരം അന്വേഷിക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്‍സ്പെക്ടര്‍മാര്‍ക്കു നല്‍കിയ സ്റ്റേഷന്‍ചുമതല തിരിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രി മുന്‍പു പറഞ്ഞെങ്കിലും ജോലിഭാരം കുറഞ്ഞ നൂറിലേറെ ഇടത്ത് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരായി ഇന്‍സ്പെക്ടര്‍മാരെ ഒഴിവാക്കി എസ്‌ഐമാരെ നിയമിക്കാനാണു നീക്കം.