നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; കാഞ്ഞിരപ്പള്ളി സ്വദേശിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും നാടുകടത്തി.

കാഞ്ഞിരപ്പള്ളി കൂട്ടിക്കൽ ഔട്ട് പോസ്റ്റ് ഭാഗത്ത് കരിപ്പയിൽ വീട്ടിൽ റസാക്ക് മകൻ ഇബ്രാഹിം (21) നെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസകാലത്തേക്ക് നാടുകടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളിലായി കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി മരങ്ങാട്ടുപള്ളി, മുണ്ടക്കയം ഇടുക്കി ജില്ലയിലെ പെരുവന്താനം, തൊടുപുഴ പത്തനംതിട്ട ജില്ലയിലെ പന്തളം എന്നീ സ്ഥലങ്ങളിൽ മോഷണം,കഞ്ചാവ് വില്പന തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.