ക്രിമിനൽക്കേസിൽ പ്രതികളായ ഉദ്യോഗസ്ഥരെ ക്രമസമാധാന പാലന രംഗത്ത് ഇരുത്തരുത്: തേർഡ് ഐ ന്യൂസ് ലൈവ് ഹൈക്കോടതിയിലേയ്ക്ക്; മുണ്ടക്കയം സി.ഐയുടെ ഇടപെടലുകളും വിവാദമാകുന്നു
തേർഡ് ഐ ബ്യൂറോ
കോട്ടയം: ക്രിമിനൽ – കൈക്കൂലിക്കേസുകളിൽ പ്രതിയായ ഇൻസ്‌പെക്ടർ ഭരിക്കുന്ന മുണ്ടക്കയം സ്‌റ്റേഷന്റെ കുത്തഴിഞ്ഞ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി തേർഡ് ഐ ന്യൂസ് ലൈവ് ഹൈക്കോടതിയിലേയ്ക്ക്. സംസ്ഥാനത്ത് ക്രമസമാധാന പാലന രംഗത്ത് അഴിമതി, ക്രിമിനൽക്കേസുകളിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കരുതെന്നാവശ്യപ്പെട്ടാണ് തേർഡ് ഐ ന്യൂസ് ലൈവ് സംഘം ഹൈക്കോടതിയെ സമീപിക്കുന്നത്.
അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ജയിലിൽ കിടന്ന സി.ഐ ഭരിക്കുന്ന മുണ്ടക്കയം പൊലീസ് സ്‌റ്റേഷനിൽ അടുത്തിടെയുണ്ടായ അക്രമ കൊലപാതക പീഡന പരമ്പരകൾ ചൂണ്ടിക്കാട്ടിയാണ് തേർഡ് ഐ ന്യൂസ് ലൈവ് നിരന്തരം വാർത്ത നൽകിയത്. ഇതിനു പിന്നാലെയാണ് തേർഡ് ഐ ന്യൂസ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്തെ ഇരുനൂറിലേറെ പൊലീസ് ഉദ്യോഗസ്ഥരാണ് ക്രിമിനൽ – കൈക്കൂലിക്കേസുകളിൽ പ്രതികളായ ശേഷം ഇപ്പോഴും വിവിധ സുപ്രധാന തസ്തികകളിൽ ജോലി ചെയ്യുന്നത്. ക്രിമിനൽക്കേസുകളിലും കൈക്കൂലിക്കേസുകളിലും പ്രതികളായ ഈ ഉദ്യോഗസ്ഥർ ജോലി ചെയ്യുമ്പോൾ ഇവർക്കു സാധാരണക്കാരുടെ പ്രശ്‌നങ്ങളിൽ കൃത്യമായി ഇടപാടാനാവില്ല. പണം നൽകുന്നവർക്ക് ഗുണമുണ്ടാകുന്ന രീതിയിലാകും പലപ്പോഴും ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ.
ഈ സാഹചര്യത്തിലാണ് ക്രിമിനൽക്കേസുകളിൽ അടക്കം പ്രതികളായ ഉദ്യോഗസ്ഥരെ ക്രമസമാധാന പാലനത്തിൽ നിന്ന് മാറ്റി നിർത്തണമെന്നു തേർഡ് ഐ ന്യൂസ് ലൈവ് ആവശ്യപ്പെടുന്നത്. അടുത്ത ദിവസം ഈ വിഷയത്തിൽ തേർഡ് ഐ ന്യൂസ് ലൈവ് ഹൈക്കോടതിയെ സമീപിക്കും.
ഗുണ്ടാ സംഘങ്ങൾ അടക്കമുള്ളവരുമായി മുണ്ടക്കയം സി.ഐയ്ക്കു ബന്ധമുണ്ടെന്നു നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് മുണ്ടക്കയത്ത് ക്രിമിനൽ സംഘങ്ങൾ അഴിഞ്ഞാടിയത്