അടിപിടി കേസിൽ ഒളിവിൽ ആയിരുന്ന പ്രതി ഒരു വർഷത്തിന് ശേഷം മണർകാട് പൊലീസിൻ്റെ പിടിയിൽ

അടിപിടി കേസിൽ ഒളിവിൽ ആയിരുന്ന പ്രതി ഒരു വർഷത്തിന് ശേഷം മണർകാട് പൊലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക

കോട്ടയം: അടിപിടി കേസിൽ ഒളിവിൽ ആയിരുന്ന പ്രതി ഒരു വർഷത്തിനുശേഷം അറസ്റ്റിൽ.

തെള്ളകം കാളിച്ചിറയിൽ വീട്ടിൽ കെ. റ്റി ജോസഫ് മകൻ സാൻ ജോസഫ് (26)നെയാണ് മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഒരു വർഷത്തിനു മുമ്പ് മണർകാട് ഐരാറ്റുനടയില്‍ വച്ച് ഒരാളെ ആക്രമിച്ചതിനു ശേഷം ഒളിവിൽ പോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നിർദ്ദേശപ്രകാരം ഒളിവിൽ പോയ പ്രതികളെ കണ്ടെത്തുന്നതിന് വേണ്ടി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും തിരച്ചിലിനൊടുവില്‍ പ്രതിയായ സാൻ ജോസഫിനെ എറണാകുളം കാക്കനാട് നിന്നും പിടികൂടുകയായിരുന്നു. മണര്‍കാട് സ്റ്റേഷൻ എസ്. എച്ച്.ഓ അനിൽ ജോർജ്, എസ്.ഐ ഷമീർഖാൻ പി. എ, സി.പി.ഓമാരായ പത്മകുമാർ, ലിജോ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.