സാമൂഹികമാധ്യമംവഴി പരിചയപ്പെട്ട യുവതിയ്ക്ക് അശ്ലീല ഫോട്ടോ അയച്ചുവെന്ന് പരാതി; പോലീസുകാരനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം ; ഹണി ട്രാപ്പാണെന്നും പണം തട്ടാൻ വക്കീല്‍നോട്ടീസ് അയക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥൻ
സ്വന്തം ലേഖകൻ
കോഴിക്കോട്: യുവതിയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീലഫോട്ടോ അയച്ചെന്ന പരാതിയില്‍ പോലീസ് ഓഫീസർക്കെതിരേ സിറ്റി ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. തിരുവനന്തപുരം പേരൂർക്കടയിലെ എസ്.എ.പി. ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റ് നിഷോർ സുധീന്ദ്രനെതിരേയാണ് അന്വേഷണം.
കഴിഞ്ഞ മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. സാമൂഹികമാധ്യമംവഴി പരിചയപ്പെട്ട ചേവായൂർ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. അശ്ലീലഫോട്ടോ ലഭിച്ചതിനെത്തുടർന്ന് ചേവായൂർ പോലീസില്‍ യുവതി പരാതി നല്‍കി. എന്നാല്‍ ഈ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് യുവതി സിറ്റി പോലീസ് കമ്മിഷണർ രാജ്പാല്‍ മീണയ്ക്ക് പരാതി നല്‍കി. ഇതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. അസിസ്റ്റന്റ് കമ്മിഷണർ വി. സുരേഷിനാണ് അന്വേഷണച്ചുമതല. രണ്ടാഴ്ചമുമ്ബാണ് പരാതി ക്രൈംബ്രാഞ്ചിന് ലഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ഹണി ട്രാപ്പാണെന്നും പണം തട്ടാൻ വക്കീല്‍നോട്ടീസ് അയക്കുകയായിരുന്നുവെന്നുമാണ് പോലീസ് ഓഫീസറുടെ നിലപാട്. തന്നെ മനഃപൂർവം കുരുക്കിലാക്കിയതാണെന്ന് കാണിച്ച് ഹൈക്കോടതിയില്‍നിന്ന് മുൻകൂർജാമ്യം നേടിയിരിക്കുകയാണ് പോലീസ് ഓഫീസർ.