
വൈക്കം: മുളക്കുളത്ത് അയൽവാസിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. അറുനൂറ്റിമംഗലം അമ്മുക്കുഴിയിൽ വീട്ടിൽ നിധിഷ് ബേബി (23) എന്നയാളെയാണ് വെള്ളൂർ പോലീസ് കൊലപാതക ശ്രമക്കേസില്‍ അറസ്റ്റ് ചെയ്തത്.
അയൽവാസിയായ സോനു വർഗീസ് എന്നയാളെയാണ് നിതീഷ് ബേബി വടിവാൾ ഉപയോഗിച്ച് കൊല്ലാൻ ശ്രമിച്ചത്. ഇയാളും സോനു വർഗീസും തമ്മിൽ കുടുംബപരമായി ഉണ്ടായ പ്രശ്നങ്ങളെ തുടർന്നുണ്ടായ വാക്കുതര്ക്കത്തിനോടുവിലാണ് നിധീഷ് സോനുവിനെ ആക്രമിച്ചത്.
സംഭവത്തിനുശേഷം നിധിഷ് ബേബി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾക്ക് വെള്ളൂർ,തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനുകളിൽ വധശ്രമം,അടിപിടി തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്. നിരന്തര കുറ്റവാളിയായ ഇയാൾക്കെതിരെ കാപ്പാ നിയമനടപടി സ്വീകരിച്ചു വരുന്നതിനിടയിലാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്.
വെള്ളൂർ സ്റ്റേഷൻ എസ്.ഐ ശരണ്യ എസ് ദേവൻ,എസ്.ഐ വിജയപ്രസാദ്, എ. എസ്. ഐ സജീഷ്, സി.പി.ഓ അജേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.







