video
play-sharp-fill
പെൺബുദ്ധി പിൻബുദ്ധിയല്ലെന്ന് തെളിയിച്ച് വീട്ടമ്മ..!  റെയിൽവേ സ്റ്റേഷൻ  ശുചിമുറിയിൽ വീട്ടമ്മയുടെ പേരും  ഫോൺ നമ്പരും;  5 വർഷത്തിന് ശേഷം പ്രതിയെ പിടികൂടി വീട്ടമ്മ; പ്രതി ഡിജിറ്റല്‍ സര്‍വകലാശാലാ അസിസ്റ്റന്റ് പ്രൊഫസർ

പെൺബുദ്ധി പിൻബുദ്ധിയല്ലെന്ന് തെളിയിച്ച് വീട്ടമ്മ..! റെയിൽവേ സ്റ്റേഷൻ ശുചിമുറിയിൽ വീട്ടമ്മയുടെ പേരും ഫോൺ നമ്പരും; 5 വർഷത്തിന് ശേഷം പ്രതിയെ പിടികൂടി വീട്ടമ്മ; പ്രതി ഡിജിറ്റല്‍ സര്‍വകലാശാലാ അസിസ്റ്റന്റ് പ്രൊഫസർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ വീട്ടമ്മയുടെ പേരും ഫോൺ നമ്പരും അശ്ലീല കമന്റോടെ എഴുതിവച്ചയാളെ 5 വർഷത്തിന് ശേഷം കണ്ടെത്തി വീട്ടമ്മ. വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്ക് ഒടുവിലാണ് പ്രതിയെ കൈയക്ഷരത്തിലൂടെ വീട്ടമ്മ കുടുക്കിയത്
കേസിൽ പൊലീസ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്തു നേരത്തേ താമസിച്ചിരുന്ന വീട്ടമ്മയാണ് പരാതിക്കാരി. 2018 മേയ് നാലു മുതൽ അശ്ലീല സംഭാഷണവുമായി ഫോൺ വിളികൾ പതിവായതോടെയാണ് പരാതിക്കാരി സംഭവം അന്വേഷിക്കുന്നത്. ഇങ്ങനെ വിളിച്ചൊരാളാണ് സൗത്ത് റെയിൽവേ സ്റ്റേഷന്റെ ശുചിമുറിയിൽ ഈ നമ്പർ എഴുതി വച്ചിരിക്കുകയാണെന്നു പറഞ്ഞത്. നമ്പർ എഴുതി വച്ചിട്ടുള്ളതിന്റെ ദൃശ്യം ഫോട്ടോയെടുത്ത് അയച്ചുകൊടുക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കയ്യക്ഷരത്തിൽ പരിചയം തോന്നിയ പരാതിക്കാരിക്കു തന്റെ വീട് ഉൾപ്പെട്ട റസിഡന്റ്സ് അസോസിയേഷന്റെ മിനിറ്റ്സ് ബുക്കിൽ ഈ കയ്യക്ഷരം കണ്ടതായി സംശയം തോന്നി. പിന്നീട് അസോസിയേഷനിലെ പല കത്തുകൾ പരിശോധിച്ചപ്പോൾ സംശയം ബലപ്പെട്ടു. രണ്ടു കയ്യക്ഷരവും സാമ്യമുണ്ടോയെന്നു പരിശോധിക്കാൻ ബെംഗളൂരുവിലെ സക്വാര്യ ലാബിൽ കൊടുത്ത് അവിടെ സ്ഥിരീകരിച്ചു. അങ്ങനെയാണ് അതേ റസിഡന്റ്സ് അസോസിയഷനിൽ അംഗമായ ഒരാളുടേതാണ് കയ്യക്ഷരം എന്നു കണ്ടെത്തിയത്.

അയല്‍വാസിയും ഡിജിറ്റല്‍ സര്‍വകലാശാലാ അസിസ്റ്റന്റ് പ്രൊഫസറുമായ അജിത് കുമാറിന്റേതാണ് കൈയക്ഷരമെന്ന് പരിശോധനയില്‍ തിരിച്ചറിഞ്ഞു.മുന്‍പ് കരിയത്തെ റസിഡന്റ്സ് അസോസിയേഷന്‍ ഭാരവാഹിയായിരുന്ന ഭര്‍ത്താവിനോടു പ്രതിക്കുള്ള വിരോധമാണ് പകവീട്ടലിനു കാരണമെന്നാണ് വീട്ടമ്മയുടെ ആരോപണം.

ഈ തെളിവുകൾ വച്ച് എറണാകുളം സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകി. എഫ്ഐആർ റജിസ്റ്റർ ചെയ്തു. കോടതി നിർദ്ദേശപ്രകാരം സർക്കാർ ഫൊറൻസിക് ലാബിലും ഇത് സ്ഥിരീകരിച്ച ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്.