video

00:00

ഇടുപ്പെല്ല് തകര്‍ന്ന് കിടന്നപ്പോള്‍ സഹസംവിധായകന്‍ രാഹുല്‍ ചിറയ്ക്കല്‍ പീഡിപ്പിച്ചു; പ്രതിയെ സംരക്ഷിക്കുന്നത് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്; ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്ത്

ഇടുപ്പെല്ല് തകര്‍ന്ന് കിടന്നപ്പോള്‍ സഹസംവിധായകന്‍ രാഹുല്‍ ചിറയ്ക്കല്‍ പീഡിപ്പിച്ചു; പ്രതിയെ സംരക്ഷിക്കുന്നത് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്; ഗുരുതര ആരോപണങ്ങളുമായി യുവതി രംഗത്ത്

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: സഹസംവിധായകന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയുമായി യുവതി. മലയാള സിനിമാ മേഖലയില്‍ സഹസംവിധായകനായി ജോലി ചെയ്യുന്ന രാഹുല്‍ സി ബി (രാഹുല്‍ ചിറയ്ക്കല്‍) നെതിരെയാണ് യുവതിയുടെ പരാതി.

പ്രതി രാഹുല്‍ ചിറയ്ക്കലിനെ സഹായിക്കുന്നത് സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടാണ് എന്നും ഇയാളാണ് ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നതെന്നും പരാതിക്കാരി പൊലീസിനെ രേഖാമൂലം അറിയിച്ചിട്ടും യാതൊരു നടപടിയുംട സ്വീകരിച്ചിട്ടില്ല. എളമക്കര പൊലീസ് സ്റ്റേഷനിലെ ഒരു സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതിയെ വഴിവിട്ട് സഹായിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയെ സഹായിക്കാന്‍ ഒരുപാട് പേരുണ്ടെന്ന് ചൂണ്ടിക്കാണിച്ച് യുവതി അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. വിവാഹവാഗ്ദാനം നല്‍കി തന്നെ ശാരീരികമായി ദുരുപയോഗം ചെയ്ത ശേഷം രാഹുല്‍ വഞ്ചിച്ചെന്നാണ് യുവതിയുടെ പരാതി. അപകടത്തില്‍ ഇടുപ്പെല്ല് തകര്‍ന്നപ്പോഴും പീഡിപ്പിച്ചു. ചതിയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കേസ് നല്‍കിയെന്നും ഇതോടെ തനിക്ക് നിരന്തരം വധഭീഷണിയാണുള്ളതെന്നും യുവതി മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നുണ്ട്. പ്രതിയ്‌ക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടും പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.