പാലായ്ക്ക് പിന്നാലെ കുമരകത്തും പെൺകുട്ടിയ്ക്ക് നേരെ അതിക്രമം: പതിനഞ്ചുകാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും കടന്നു പിടിക്കുകയും ചെയ്ത യുവാവിനായി തിരച്ചിൽ; അന്വേഷണം ഊർജിതമാക്കി ജില്ലാ പൊലീസ്

Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കുമരകം: ടൂഷൻ കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ പതിനഞ്ചുകാരിയെ കടന്നുപിടിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനായി കുമരകം പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. പോക്‌സോ കേസ് ചാർജു ചെയ്തു കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ പ്രതിയുടെ വീട്ടിലും ബന്ധുവീടുകളിലും സുഹൃത്തുകളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണങ്ങൾ ഫലം കണ്ടില്ല.

കുമരകം അപ്‌സര ജംഗ്ഷനു സമീപം ഉള്ള അത്തിക്കളം വീട്ടിൽ ദിപിൻ ലാലിനെതിരെയാണ് ഇപ്പോൾ കുമരകം പൊലീസ് കേസെടുത്തിരിക്കുന്നത്. അഞ്ചിന് സന്ധ്യക്ക് 6-30 നായിരുന്നു ജെട്ടി പാലത്തിന്റെ വടക്കുവശത്തുവെച്ച് കൂട്ടുകാരോടൊപ്പം വന്ന വിദ്യാർത്ഥിനിയുടെ കൈക്ക് കടന്നുപിടിക്കുകയും കത്തികാട്ടി ഭയപ്പെടുത്തുകയും ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യത്തിനും കഞ്ചാവിനും അടിമയായ പ്രതിയുടെ പ്രണയ അഭ്യർത്ഥന നിരാകരിച്ചതാണ് പ്രകോപനത്തിനു കാരണം. പ്രതിയേ പിടിക്കുന്നതിൽ പൊലീസ് അലംഭാവം കാണിക്കുന്നതായി പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. കുമരകത്തും പരിസര പ്രദേശങ്ങളിലും കഞ്ചാവ് ,ഹാൻസ് തുടങ്ങിയവയുടെ ഉപയോഗവും വിൽപനയും വ്യാപകമായിരിക്കുകയാണെന്നാണ് നാട്ടുകരുടെ വെളിപ്പെടുത്തൽ.