മുൻവൈരാഗ്യം..! തൃക്കൊടിത്താനത്ത് യുവാക്കളെ പെപ്പർസ്പ്രേയും, ചുറ്റികയും ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമം; സഹോദരങ്ങൾ പിടിയിൽ

Spread the love

സ്വന്തം ലേഖകൻ
കോട്ടയം : തൃക്കൊടിത്താനത്ത് യുവാക്കളെ പെപ്പർ സ്പ്രേയും, ചുറ്റികയും ഉപയോഗിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം കോട്ടമുറി ഭാഗത്ത് കലുങ്കിൽ വീട്ടിൽ സുന്ദരൻ മകൻ സൂരജ് (23), ഇയാളുടെ സഹോദരൻ സുബിൻ (22) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

ഇവർ കഴിഞ്ഞ ദിവസം രാത്രി പത്തര മണിയോടെ തെങ്ങണ മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപം റോഡിൽ വച്ച് ഇവരെ കാണുകയും തുടര്‍ന്ന് സുബിൻ അവരുടെ നേരെ കുരുമുളക് സ്പ്രേ അടിക്കുകയും, ഈ സമയം സൂരജ് തന്റെ കയ്യിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു.

യുവാക്കളും പ്രതികളും തമ്മിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ യുവാക്കളെ ആക്രമിച്ചത്. പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ സാഗർ എം.പി, എസ്.ഐ ഷിബു.കെ, എ.എസ്.ഐ സാബു, സി.പി.ഓ മാരായ ക്രിസ്റ്റഫർ, സെൽവരാജ്, ജോഷി സേവ്യർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.