
സ്വന്തം ലേഖകൻ
വൈക്കം: അക്ഷയ സെൻ്ററിൽ പോകുന്നതിനായി വീട്ടിൽ നിന്നും കൈക്കുഞ്ഞുമായി ഇറങ്ങിയ യുവതി, ഫെയ്സ് ബുക്ക് കാമുകനൊപ്പം നാട് വിട്ടു. ദിവസങ്ങളോളം ഭർത്താവ് അന്വേഷിച്ച് നടന്നതിനിടെ യുവതി ആലപ്പുഴയിൽ നിന്നും വൈക്കം പൊലീസ് സ്റ്റേഷനിൽ എത്തി.
ഫേസ്ബുക്ക് സുഹൃത്തിനൊപ്പം ആലപ്പുഴയിലേക്കു നാടുവിട്ട നാനാടം പിതൃകുന്നം സ്വദേശിയായ അമ്മയും കുഞ്ഞുമാണ് വൈക്കം പൊലീസ് സ്റ്റേഷനിൽ ഹാജരായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
23കാരിയായ യുവതി രണ്ടു വയസുള്ള കുഞ്ഞുമായി തിങ്കളാഴ്ച രാവിലെ 10.30നാണ് വീടു വിട്ടിറങ്ങിയത്. അക്ഷയ സെന്ററിലും നഗരസഭയിലും പോയിവരാമെന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയ അമ്മയേയും കുഞ്ഞിനേയും കാണാതായതോടെ ഭർത്താവും ബന്ധുക്കളും അന്വേഷിച്ചിറങ്ങിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്നാണ് വൈക്കം പൊലീസിൽ പരാതി നൽകിയത്. മൊബൈൽ ഫോണ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് യുവതിയും കുഞ്ഞും ആലപ്പുഴ ചേർത്തല പൂച്ചാക്കൽ സ്വദേശിയുടെ കൂടെയുണ്ടെന്നാണ് വിവരം ലഭിച്ചത്.
ഫേസ്ബുക്കിലൂടെ പരിചയത്തിലായ ഇയാളുമായി യുവതി അടുപ്പത്തിലാകുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. ആലപ്പുഴ കൈനകരിയിൽ വിവാഹം കഴിച്ചയച്ച യുവതി ബന്ധുവിന്റെ മരണത്തെ തുടർന്നു കഴിഞ്ഞ രണ്ടിനാണ് പിതൃകുന്നത്തെ വീട്ടിലെത്തിയത്.
അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ യുവതിയുടെ മൊബൈൽ ഫോണ് പ്രവർത്തനരഹിതമായത് പൊലീസിനേയും വട്ടംചുറ്റിച്ചു.തുടർന്ന് വിവരം ലഭിച്ച മറ്റൊരു ഫോണിനെ കേന്ദ്രീകരിച്ചു സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവതിയും കുഞ്ഞും ഫേസ്ബുക്ക് സുഹൃത്തിനൊപ്പമുണ്ടെന്ന് കണ്ടെത്തിയത്.