video
play-sharp-fill
സ്ഥിരം ക്രിമിനൽക്കേസുകളിൽ പ്രതി: തലയക്കടിച്ച് ആളുകളെ ആക്രമിക്കുന്നത് സ്ഥിരം വിനോദം; നാട്ടുകാർക്കെതിരെ എല്ലാം കേസും വഴക്കും; വീടുകളിലേയ്ക്ക് മലം എറിയുന്നതും വിനോദം; ഗാന്ധിനഗറിലെ റിട്ട.എസ്.ഐയുടെ മരണത്തിൽ ചുരുളഴിയയുന്നത് ക്രിമിനലിന്റെ മുഖം മൂടി

സ്ഥിരം ക്രിമിനൽക്കേസുകളിൽ പ്രതി: തലയക്കടിച്ച് ആളുകളെ ആക്രമിക്കുന്നത് സ്ഥിരം വിനോദം; നാട്ടുകാർക്കെതിരെ എല്ലാം കേസും വഴക്കും; വീടുകളിലേയ്ക്ക് മലം എറിയുന്നതും വിനോദം; ഗാന്ധിനഗറിലെ റിട്ട.എസ്.ഐയുടെ മരണത്തിൽ ചുരുളഴിയയുന്നത് ക്രിമിനലിന്റെ മുഖം മൂടി

ക്രൈം ഡെസ്‌ക്

ഗാന്ധിനഗർ: റിട്ട.എസ്.ഐയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റിഡിയിൽ എടുത്ത അയൽവാസി സ്ഥിരം പ്രശനക്കാരൻ എന്ന പൊലീസ്.  എന്നാൽ, കേസിൽ ഇതുവരെയും പ്രതി കുറ്റ സമ്മതം നടത്തിയിട്ടില്ല. ഇതാണ് പൊലീസിനെ വലയ്ക്കുന്നത്.

റിട്ട.എസ്.ഐ അടിച്ചിറ, മുടിയൂർക്കര പറയകാവിൽ ശശിധരനാണ് (62) കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. അയർലൻഡിൽ സ്ഥിര താമസമാക്കിയ മകളുടെ അടുത്തേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു ശശിധരനും ഭാര്യയും. ഇതിനിടെയാണ് കൊലപാതകം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരങ്ങൾ നിറഞ്ഞ കാടിനിടയിൽ കാണുന്ന അയൽവാസിയുടെ വീട് ആരെയും പേടിപ്പെടുത്തും. ഓടിട്ട വീടിന് മതിലില്ല. കാവലിനായി 4 പട്ടികൾ. ഈ വീടിനു നേരെ മുന്നിലാണ് കൊല്ലപ്പെട്ട ശശിധരന്റെ വീടും. അയൽവാസിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്ത പൊലീസ് ഈ വീട്ടിൽ രാത്രി പരിശോധന നടത്തി. എന്നാൽ, കൃത്യമായ മറുപടികൾ പഠിച്ചു പറയുന്ന അയൽവാസി, ഒരു ഘട്ടത്തിൽ പോലും മൊഴിയിൽ നിന്നും മാറാൻ തയ്യാറായിട്ടില്ല. അയൽവാസിയുടെ പുരയിടത്തിൽ നിന്ന് റോഡിലേക്ക് കയറ്റി മതിൽ നിർമ്മിക്കാൻ ശ്രമിച്ചതാണ് തർക്കത്തിനു തുടക്കം. കാടുകയറിയും സംരക്ഷണമില്ലാതെയും മരങ്ങൾ നിറഞ്ഞും പ്രേതാലയം പോലെയാണ് വീടും പരിസരവും കിടന്നിരുന്നത്.

രാത്രികാലങ്ങളിൽ ഈ മേഖലയിൽ ഉപദ്രവങ്ങൾ പലതുണ്ട്. മനുഷ്യ വിസർജ്യം വീട്ടിലും പരിസരത്തും ഇടുന്ന സംഭവങ്ങളുണ്ട്. ഇതിനു പിന്നിൽ ഇയാളാണെന്നു നാട്ടുകാർക്ക് പരാതിയുണ്ട്. ഇയാളുടെ ഭാര്യ10 വർഷം മുൻപ് പ്രസവത്തിനു പോയതാണ്. പിന്നീട് തിരിച്ചുവന്നില്ല.തമിഴ്നാട് സ്വദേശിനിയാണ് ഏതാനും വർഷമായി ഇയാൾക്കൊപ്പം താമസിക്കുന്നത്. പ്രതിയെന്നു കരുതുന്ന അയൽവാസിയുടെ അടുക്കളയിലും മറ്റു മുറികളിലും പൊലീസ് പരിശോധന നടത്തി. വീടു മുതൽ ശശിധരന്റെ മൃതദേഹം കിടന്ന സ്ഥലം വരെ പൊലീസ് പോയി നോക്കി. നേരത്തെ തലയ്ക്ക് അടി ലഭിച്ച 2 പേരുടെ മൊഴി എടുത്തു.

ഞായറാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് അടിച്ചിറ ഗേറ്റ്മുടിയൂർക്കര റോഡിൽ കണ്ണാമ്പടം ഭാഗത്തെ റോഡിലാണ് ശശിധരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശശിധരൻ ഉൾപ്പെടെ അയൽവാസികളുമായി ഇയാൾ വിരോധത്തിലാണെന്നു പൊലീസ് പറഞ്ഞു. റോഡിൽ മതിൽ കെട്ടുന്നതിനെച്ചൊല്ലി ഇവർ തമ്മിൽ കേസുണ്ട്. ഈ വിഷയത്തിൽ പൊലീസുകാർ ഇയാൾക്കെതിരാണെന്ന് വിലയിരുത്തിയാണ് കൊലപാതകം, . ഇത് പ്രതികാരമായി മാറുകയായിരുന്നു. ഇയാളുടെ വീട്ടിൽ പൊലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

പുലർച്ചെ 5ന് പതിവു നടത്തത്തിന് ഇറങ്ങിയതാണു ശശിധരൻ. പത്രവിതരണക്കാരനായ യുവാവാണ് രക്തത്തിൽ മുങ്ങിയ നിലയിൽ ശശിധരനെ ആദ്യം കണ്ടത്. റോഡിൽ വീണു മരിച്ചെന്നാണ് ആദ്യം കരുതിയത്. പൊലീസ് പരിശോധിച്ചപ്പോഴാണ് തലയ്ക്കു പിന്നിൽ ആഴത്തിൽ മുറിവു കണ്ടത്. ചെവി അറ്റ നിലയിലാണ്. ഇടതു കൈയ്ക്കും പരുക്കുണ്ട്. പോസ്റ്റ്മോർട്ടത്തിൽ കൊലപാതകം സ്ഥിരീകരിച്ചു. മൃതദേഹം രാവിലെ 8 ന് വീട്ടിലെത്തിക്കും. സംസ്‌കാരം ഇന്ന് വൈകിട്ട് നടക്കും. ഭാര്യ: സുമ, വടവാതൂർ ചിറ്റിലക്കാട് കുടുംബാംഗം. മക്കൾ: പ്രനൂപ് കുമാർ, പ്രീതി, മരുമക്കൾ: രമ്യ, അരുൺ (എല്ലാവരും നഴ്സുമാർ, അയർലൻഡ്).

കോട്ടയം ഡിവൈ.എസ്പി: ആർ. ശ്രീകുമാർ, ഗാന്ധിഗനർ സ്റ്റേഷൻ ഹൗസ് ഓഫിസർ അനൂപ് ജോസ്, എസ്ഐ: ടി.എസ്. റെനീഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.