സംസ്ഥാനം വീണ്ടും ഇതര സംസ്ഥാന കൊള്ളക്കാരുടെ പിടിയിൽ: തോക്കുമായി എത്തിയ സംഘം ജുവലയിൽ നടത്തിയത് വൻ കൊള്ള; പ്രതികളിൽ ഒരാളെ നാട്ടുകാർ ചേർന്ന് പിടികൂടി

സംസ്ഥാനം വീണ്ടും ഇതര സംസ്ഥാന കൊള്ളക്കാരുടെ പിടിയിൽ: തോക്കുമായി എത്തിയ സംഘം ജുവലയിൽ നടത്തിയത് വൻ കൊള്ള; പ്രതികളിൽ ഒരാളെ നാട്ടുകാർ ചേർന്ന് പിടികൂടി

ക്രൈം ഡെസ്ക്

കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം കേരളം ലക്ഷ്യമിട്ട് ഉത്തരേന്ത്യൻ കൊള്ള സംഘങ്ങൾ വീണ്ടും എത്തുന്നു. കോഴിക്കോട് ജുവലറിയിൽ നടന്ന കൊള്ള വ്യക്തമാക്കുന്നത് ഒരു അവസരത്തിനായി കേരളത്തിൽ അന്യ സംസ്ഥാന കൊള്ള സംഘം കാത്തിരിക്കുന്നുണ്ട് എന്ന് തന്നെയാണ്. കോഴിക്കോട് മുക്കത്ത് ജൂവലറിയില്‍ നിന്ന് തോക്ക് ചൂണ്ടി സ്വര്‍ണം കവര്‍ന്നത് ഇതരസംസ്ഥാനക്കാരായ മൂന്നുപേര്‍ ചേർന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുക്കം ഓമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ശാദി
ജൂവലറിയിലാണ് കവര്‍ച്ച നടന്നത്. ഇതര സംസ്ഥാനക്കാരാണ് കവര്‍ച്ചക്കായി എത്തിയത്. കട അടയ്ക്കാന്‍ തുടങ്ങവേയാണ് സംഘം കവര്‍ച്ചക്കെത്തിയത്.

രാത്രി ഏഴരയോടെ ജൂവലറി അടയ്ക്കാന്‍ തുടങ്ങുന്ന സമയത്താണ് കവര്‍ച്ച നടന്നത്. തോക്കുചൂണ്ടി എല്ലാവരെയും ഭയപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. ആഭരണങ്ങളുമായി കടന്നുകളയാനുള്ള ശ്രമത്തിനിടെ സംഘത്തിലെ ഒരാളെ ജൂവലറി ജീവനക്കാര്‍ കീഴ്പ്പെടുത്തി. സംഘത്തിലെ ഒരാളെ ജീവനക്കാർ പിടികൂടി. ഷാദി ഗോൾഡ് ആന്റ് ഡയമണ്ട്സിൽ ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. 12 പവൻ സ്വർണം നഷ്ടമായിട്ടുണ്ട്.
ജൂവലറി അടയ്ക്കാനായി സ്റ്റോക്ക് എടുക്കുന്ന സമയത്താണ് അക്രമികള്‍ പ്രവേശിച്ചത്.
തോക്ക് ചൂണ്ടി കവർച്ച നടത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ്  പുറത്തുവിട്ടു. മുഖംമൂടി ധാരികളായ മൂന്നംഗ സംഘം ജ്വല്ലറിയിൽ പ്രവേശിച്ച് ജീവനക്കാർക്കുനേരെ തോക്ക് ചൂണ്ടി ഭയപ്പെടുത്തുന്നതും കവർച്ചയ്ക്കു ശേഷം രണ്ടു പേർ രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.
ഷോപ്പ് അടയ്ക്കുന്നതിന്റെ ഭാഗമായി ജീവനക്കാർ സ്റ്റോക്കെടുക്കുന്നതിനിടെ മുഖമൂടി ധാരികളായ മൂന്നംഗ സംഘം ഷോപ്പിലെത്തി ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി കവർച്ച നടത്തുകയായിരുന്നു. തോക്ക് ചൂണ്ടി ജീവനക്കാരെ വിറപ്പിച്ച ശേഷം വളകൾ ഇരിക്കുന്ന പെട്ടി അപ്പാടെ കയ്യിലാക്കുകയായിരുന്നു. രണ്ടു പേർ ഇതുമായി ജ്വല്ലറിക്കു പുറത്തേക്കിറങ്ങി ഓടി രക്ഷപെട്ടെങ്കിലും സംഘത്തിലെ ഒരാളെ ജ്വല്ലറി ജീവനക്കാർ കീഴടക്കി. ഇയാൾ ബോധരഹിതനായതിനെ തുടർന്ന് ഓമശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുവള്ളി പോലിസ് എത്തി ഇയാളെ ആശുപത്രിയിലേക്കു കൊണ്ടു പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോധം തെളിയാത്തതിനാൽ വിശദാംശങ്ങൾ ലഭിച്ചിട്ടില്ല. തോക്ക് ലോഡ് ചെയ്ത നിലയിലായിരുന്നു. പിടിവലിക്കിടയിൽ തോക്ക് പൊട്ടാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.കവർച്ചയ്ക്കു പിന്നിൽ മൂന്നംഗ ഇതര സംസ്ഥാനക്കാരാണെന്നാണ് നിഗമനം.പിടിവലിക്കിടെ ജീവനക്കാരായ മനുവിനും മറ്റൊരാൾക്കും പരിക്കേറ്റു. കൊടുവള്ളി പോലിസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. അബോധാവസ്ഥയിലുള്ള പ്രതിയെ ആശുപത്രിൽ പ്രവേശിപ്പിച്ചു. പോലിസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.