
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനെട്ടുകാരിയെ കടത്തിക്കൊണ്ട് പോയത് ക്വട്ടേഷന്‍ ഗുണ്ട; ഒരു വണ്ടി ഗുണ്ടകളുമായി വന്ന കാമുകന്‍ മജിസ്‌ട്രേറ്റിന് നേരെ തട്ടിക്കയറി; വനിതാ പൊലീസിനെ അസഭ്യം പറഞ്ഞു; പത്തനംതിട്ട ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍
സ്വന്തം ലേഖകന്‍
പത്തനംതിട്ട: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനെട്ടുകാരിയെ കടത്തിക്കൊണ്ട് പോയത് ക്വട്ടേഷന്‍ ഗുണ്ട. കാമുകനൊപ്പം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നാടകീയ രംഗങ്ങള്‍. കാമുകന്‍ ക്രിമിനല്‍ ആണെന്ന് മനസിലാക്കിയ കോടതി പെണ്‍കുട്ടിയെ ഒപ്പം വിടാന്‍ മടിച്ചു. കൂടല്‍ സ്വദേശിയായ പതിനെട്ടുകാരിയെയാണ് ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട തൃശൂര്‍ സ്വദേശി വിപിന്‍ കടത്തിക്കൊണ്ടു പോയത്.
യുവതിയെ കാണാനില്ലെന്ന് കാണിച്ച് നാലു ദിവസം മുന്‍പ് ബന്ധുക്കള്‍ തൃശൂര്‍ കൂടല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് തൃശൂരില്‍ നിന്ന് വിപിനെയും യുവതിയെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ചു. വിപിന്‍ മോഷണം, പിടിച്ചു പറി, വധശ്രമക്കേസുകളില്‍ പ്രതിയാണെന്ന് മനസിലാക്കിയ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുധിലാല്‍ വിവരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്‍ക്കൊപ്പം പോകാനാണ് താല്‍പര്യമെന്ന് കോടതി ചോദിച്ചപ്പോള്‍ വിപിനൊപ്പം പോകണമെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി പെണ്‍കുട്ടിയെ അയാള്‍ക്കൊപ്പം അയയ്ക്കുന്നതിന് വിസമ്മതിച്ചു.
ഇതറഞ്ഞ് ഒരു വണ്ടി ഗുണ്ടകളുമായി വന്ന കാമുകന്‍ മജിസ്‌ട്രേറ്റിന് നേരെ തട്ടിക്കയറി. പെണ്‍കുട്ടിക്കൊപ്പം നിന്ന വനിതാ പൊലീസിനെ അസഭ്യം പറഞ്ഞു. പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്നലെ വൈകിട്ട് അരങ്ങേറിയ നാടകീയ രംഗങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയെ കൗണ്‍സിലിങ് നടത്തി ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞയച്ചു. പൊലീസ് തിരച്ചിലിനിടെ വിപിനും സംഘവും സ്ഥലം വിട്ടു.