video
play-sharp-fill
രാത്രി കാലങ്ങളില്‍ മാത്രം ഇറങ്ങുന്ന ആറം​ഗ സംഘം; നഗരത്തിലെത്തുന്ന യാത്രക്കാരെ ആക്രമിച്ച്‌ പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കും, കൊല്ലങ്കോട് സ്വദേശിയെ അടിച്ചുവീഴ്ത്തി കൈവശം ഉണ്ടായിരുന്ന 7200 രൂപയും ഫോണും കവർന്ന കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു

പാലക്കാട്: രാത്രി കാലങ്ങളില്‍ നഗരത്തിലെത്തുന്ന യാത്രക്കാരെ ആക്രമിച്ച്‌ പണവും മൊബൈല്‍ ഫോണുകളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും തട്ടുന്ന ആറംഗ സഘം അറസ്റ്റില്‍.

ഒലവക്കോട് സ്വദേശി ശിവപ്രസാദ് (24), ശങ്കുവാരമേട് സ്വദേശി സുബിൻ (18), ആലംകോട് ഒലവക്കോട് സ്വദേശി കൃഷ്ണ (23),പുത്തൂർ സ്വദേശി അർജുൻ (20), കല്‍പാത്തി വലിയപാടം സ്വദേശി വിശാല്‍ (18) എന്നിരെയും പ്രായപൂർത്തിയാകാത്ത ഒരാളെയുമാണ് പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

ജൂലൈ എട്ടാം തിയതി രാത്രി ആറ് പേരടങ്ങുന്ന സംഘം മൂന്ന് ബൈക്കുകളിലായി എത്തി പാലക്കാട് ടൗണിലേക്ക് എത്തിയ കൊല്ലങ്കോട് സ്വദേശിയെ അടിച്ചുവീഴ്ത്തി കൈവശം ഉണ്ടായിരുന്ന 7200 രൂപയും, വിലപിടുപ്പുള്ള മൊബൈല്‍ ഫോണും കവർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കേസില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതികള്‍ പിടിയിലായത്. പാലക്കാട് എ എസ് പി അശ്വതി ജിജിയുടെ നിർദ്ദേശ പ്രകാരം പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് സബ് ഇൻസ്പെകടർ ഐശ്വര്യ സി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.