video
play-sharp-fill

ക്രൈബ്രാഞ്ച് ഡിവൈഎസ്പി യുടെ വീട്ടിൽ വിജിലൻസ് റെയിഡ് ; അനധികൃത സ്വത്ത് വിവരങ്ങൾ കണ്ടെത്തി

ക്രൈബ്രാഞ്ച് ഡിവൈഎസ്പി യുടെ വീട്ടിൽ വിജിലൻസ് റെയിഡ് ; അനധികൃത സ്വത്ത് വിവരങ്ങൾ കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

തൃശ്ശൂർ: തൃശ്ശൂർ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.ഹംസയുടെ പാലക്കാട്ടെ വീട്ടിൽ വിജിലൻസ് സംഘം പരിശോധന നടത്തി. അനധികൃത സ്വത്ത് സമ്പാദ്യം ഉൾപ്പെടെയുളള പരാതികൾ കിട്ടിയതിനെ തുടർന്ന് എറണാകുളം വിജിലൻസ് സ്‌പെഷ്യൽ സെൽ ഡിവൈഎസ്പി ടി യു സജീവന്റെ നേതൃത്വത്തിലാണ് പരിശോധന. പുലർച്ചെ തുടങ്ങിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയെന്നാണ് വിവരം. ഹംസക്കെതിരെ നേരത്തെ വിവിധ ആരോപണങ്ങൾ ഉയർന്നിട്ടും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നെന്നും വിജിലൻസിന് കിട്ടിയ പരാതിയിലുണ്ട്.