സ്വന്തം ലേഖകൻ
വയനാട്: സി.കെ ജാനുവിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. ബത്തേരി കോഴയുമായി ബന്ധപ്പെട്ടാണ് പരിശോധന. ജാനുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണ സംഘം പരിശോധിച്ചു.
ബത്തേരിയിൽ സ്ഥാനാർത്ഥിയാകാൻ ജാനു ബിജെപിയിൽ നിന്നും പണം വാങ്ങിയെന്നാണ് ആരോപണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ജാനുവിന് കോഴ നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് ബി.ജെ.പി നേതാക്കൾക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു.
സംഘടന സെക്രട്ടറി എം ഗണേഷിനെതിരെയും, ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിനെതിരെയുമാണ് കേസെടുത്തത്.
മൊബൈൽ ഫോണുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും ഇരുവരും അതിന് തയ്യാറായില്ല. രണ്ട് നോട്ടീസുകൾ നിരസിച്ചതോടെയാണ് നടപടി.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ നിർദേശപ്രകാരം പ്രശാന്ത് മലവയൽ ബത്തേരിയിലെ റിസോർട്ടിൽ വച്ച് ജാനുവിന് പണം കൈമാറിയെന്ന് ജെ ആർ പി നേതാവ് പ്രസീദ അഴിക്കോട് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.
എം ഗണേഷിന്റെ അറിവോടെയാണ് ജാനുവിന് പണം നൽകിയതെന്ന് പ്രസീദ പറഞ്ഞിരുന്നു.