സംസ്ഥാനത്ത് ഇ.ഡി – ക്രൈംബ്രാഞ്ച് പോര് : ഇ.ഡിയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു ; നടപടി സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ വ്യാജ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന പരാതിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന പരാതിയെ തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. സ്വപ്‌നയുടെ ശബ്ദരേഖയെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

സംസ്ഥാന പൊലീസ് ക്രൈംബ്രാഞ്ച് വിഭാഗമാണ് കേസ് എടുത്തിരിക്കുന്നത്. ഡയറ്കടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം ലഭിച്ച ശേഷമാണ് കേസെടുത്തിരിക്കുന്നത്. ഇതിന് പുറമെ സർക്കാറിനെതിരായ ഗൂഢാലോചനക്കും ഇഡിയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ സമ്മർദത്തിലാക്കി ഇ ഡി ഉദ്യോഗസ്ഥർ മൊഴിയെടുക്കുന്നത് തങ്ങൾ കണ്ടുവെന്ന് നേരത്തെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ മൊഴി നൽകിയിരുന്നു. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നൽകണമെന്ന് പറഞ്ഞ് തന്നിൽ സമ്മർദം ചെലുത്തിയതായി സ്വപ്‌ന സ്വന്തം കൈപ്പടയിൽ എഴുതിയ കത്തും കോടതിക്ക് സമർപ്പിച്ചിരുന്നു.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ ജാമ്യം ലഭിക്കാൻ സഹായിക്കുമെന്ന് ഇ ഡി ഉദ്യോഗസ്ഥർ വാക്ക് തന്നതായും കോടതിക്ക് അയച്ച കത്തിൽ സരിത്തും പറഞ്ഞിരുന്നു. പ്രതികളുടെ മൊഴികളെല്ലാം പരിശോധിച്ച ശേഷമാണ് ക്രൈംബ്രാഞ്ച് കേന്ദ്ര ഏജൻസിയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.