video
play-sharp-fill

വീട്ടമ്മയുടെ വായ്പൊത്തിപ്പിടിച്ച്‌ ഉപദ്രിവിക്കൻ ശ്രമിച്ചു; ഒളിവിലായിരുന്ന പ്രതിയെ പിടി കൂടി

വീട്ടമ്മയുടെ വായ്പൊത്തിപ്പിടിച്ച്‌ ഉപദ്രിവിക്കൻ ശ്രമിച്ചു; ഒളിവിലായിരുന്ന പ്രതിയെ പിടി കൂടി

Spread the love

സ്വന്തം ലേഖകൻ

മുട്ടം: വീട്ടമ്മയുടെ വായ്പൊത്തിപ്പിടിച്ച്‌ ഉപദ്രിവിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ പിടി കൂടി.കരിങ്കുന്നം തട്ടാരത്തട്ട കുന്നേൽ ഷിൻസ് അഗസ്റ്റിനാണ്(38) എറണാകുളത്ത് വെച്ച്‌ പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ ജൂലായ് 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വീട്ടമ്മ പ്രതിയുടെ വീടിന്റെ അടുത്ത താമസക്കാരിയായിരുന്നു.ഇവർ വീട്ടിൽ ഒറ്റക്കുണ്ടായിരുന്ന സമയത്ത് മദ്യപിച്ച്‌ വീട്ടിൽ എത്തിയ പ്രതി ഇവരുടെ വയ്‌ പൊത്തിപ്പിടിച്ച്‌ ഉപദ്രവിക്കുകയായിരുന്നു.ഇത് സംബന്ധിച്ച്‌ വീട്ടമ്മ മുട്ടം പൊലീസിൽ പരാതി നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്ന് പ്രതി ഒളിവിൽ പോവുകയായിരുന്നു. മൊബൈൽ ഓഫ് ചെയ്ത് പല സ്ഥലങ്ങളിൽ മാറി മാറി കഴിഞ്ഞിരുന്ന പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടി കൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പീരുമേട് ജയിലിൽ റിമാൻഡ് ചെയ്തു.

മുട്ടം സി ഐ വി ശിവകുമാറിന്റെ നേതൃത്വത്തിൽ തൊടുപുഴ പ്രിൻസിപ്പൽ എസ് ഐ ബൈജു കെ ബാബു,മുട്ടം എസ് ഐമാരായ പി എസ് സുബൈർ,അബ്ദുൽ ഖാദർ, എസ് സി പി ഒ ഉണ്ണികൃഷ്ണൻ, സി പി ഒ ലിജു മോൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ പിടികൂടിയത്.