
കോഴിക്കോട് : കടം വാങ്ങിയ 2000 രൂപയെച്ചൊല്ലി ഉണ്ടായ തർക്കത്തിൽ യുവാവിന് കുത്തേറ്റു. കോഴിക്കോട് മാവൂർ സ്വദേശി സല്മാൻ ഫാരിസിനാണ് കുത്തേറ്റത്.
കടംവാങ്ങിയ രണ്ടായിരം രൂപ തിരിച്ചുനല്‍കാത്തതില്‍ തുടർന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഭവത്തില്‍ യുവാവിന്റെ സുഹൃത്തുക്കളായ മാവൂര്‍ സ്വദേശികളായ സവാദ്, അനസ് എന്നിവര്‍ എന്നിവരെ പോലീസ് പിടികൂടി. ഷോള്‍ഡറിനും വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റ സല്മാൻ ചികിത്സയിലാണ്.