video
play-sharp-fill
റബ്ബർ ടാപ്പിംഗ് തൊഴിലാളിക്ക് വെട്ടേറ്റു ; ആക്രമണം പുലർച്ചെ ബൈക്കിൽ റബ്ബർ തോട്ടത്തിലേക്ക് പോകവേ

റബ്ബർ ടാപ്പിംഗ് തൊഴിലാളിക്ക് വെട്ടേറ്റു ; ആക്രമണം പുലർച്ചെ ബൈക്കിൽ റബ്ബർ തോട്ടത്തിലേക്ക് പോകവേ

നിലമ്പൂർ : മലപ്പുറം ജില്ലയിലെ നിലമ്ബൂർ മൂത്തേടത്ത് റബ്ബർ ടാപ്പിംഗ് തൊഴിലാളിക്ക് വെട്ടേറ്റു. കാരപ്പുറം സ്വദേശി നൗഫലിന്(40) നേരെയാണ് ഇന്ന് പുലർച്ചെ ആക്രമണമുണ്ടായത്.

ബൈക്കില്‍ ടാപ്പിംഗിന് പോകുമ്ബോള്‍ പുലർച്ചെ 4.30 ഓടെയാണ് നൗഫലിനെ വെട്ടിയത്. ആക്രമണത്തില്‍ ഇയാളുടെ ചെവിക്ക് പിറകില്‍ പരിക്കേറ്റു. നൗഫലിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആരാണ് തന്നെ ആക്രമിച്ചതെന്ന് വ്യക്തമല്ലെന്നാണ് നൗഫല്‍ പൊലീസിന് മൊഴി നല്‍കിയത്. സംഭവത്തില്‍ എടക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്താണ് ആക്രമണത്തിന് കാരണമെന്നും ആരാണ് ആക്രമിച്ചതെന്നും ഉടൻ കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group