
സ്വന്തം ലേഖകൻ
മാങ്കാവ്: കോഴിക്കോട് മാങ്കാവില്‍ പത്തുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന് നേരെ ലൈംഗികാതിക്രമം.
സംഭവത്തില്‍ ഇതര സംസ്ഥാനക്കാരനായ ലോട്ടറി കച്ചവടക്കാരന്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശ് സ്വദേശി ശശിധരന്‍ (76) ആണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാങ്കാവ് എസ്.ബി.ഐ. എ.ടി.എം. കൗണ്ടറിന് മുന്‍വശത്താണ് സംഭവം ഉണ്ടായത്. കുഞ്ഞിനെയും കൊണ്ട് രക്ഷിതാക്കള്‍ പണം പിന്‍വലിക്കുന്നതിന് എത്തിയതായിരുന്നു.
മാതാവിന്റെ കയ്യിലുണ്ടായിരുന്ന കുഞ്ഞിന് നേരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. കസബ പൊലീസ് പോക്സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി



