play-sharp-fill
മാങ്കാവില്‍ പത്തുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍.ആന്ധ്രാപ്രദേശ് സ്വദേശി ശശിധരന്‍ ആണ് പിടിയിലായത്.

മാങ്കാവില്‍ പത്തുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍.ആന്ധ്രാപ്രദേശ് സ്വദേശി ശശിധരന്‍ ആണ് പിടിയിലായത്.

സ്വന്തം ലേഖകൻ

മാങ്കാവ്: കോഴിക്കോട് മാങ്കാവില്‍ പത്തുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന് നേരെ ലൈംഗികാതിക്രമം.

സംഭവത്തില്‍ ഇതര സംസ്ഥാനക്കാരനായ ലോട്ടറി കച്ചവടക്കാരന്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശ് സ്വദേശി ശശിധരന്‍ (76) ആണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാങ്കാവ് എസ്.ബി.ഐ. എ.ടി.എം. കൗണ്ടറിന് മുന്‍വശത്താണ് സംഭവം ഉണ്ടായത്. കുഞ്ഞിനെയും കൊണ്ട് രക്ഷിതാക്കള്‍ പണം പിന്‍വലിക്കുന്നതിന് എത്തിയതായിരുന്നു.

മാതാവിന്റെ കയ്യിലുണ്ടായിരുന്ന കുഞ്ഞിന് നേരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. കസബ പൊലീസ് പോക്സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി

Tags :