
അയൽവാസിയായ വീട്ടമ്മയെ ശല്യം ചെയ്തതിന് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്ത വാഴൂർ സ്വദേശിയെ ജാമ്യത്തിൽ വിട്ടു
സ്വന്തം ലേഖകൻ
പള്ളിക്കത്തോട്: വീട്ടമ്മയെ ശല്യം ചെയ്തയാളെ ജാമ്യത്തിൽ വിട്ടു. വാഴൂർ മൈലാട്പാറ ഭാഗത്ത് ചോവിട്ടുകുന്നേൽ വർഗീസിനെയാണ്(60) ജാമ്യത്തിൽ വിട്ടത്.
കാഞ്ഞിരപ്പള്ളി ജഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്ര ട്ടു കോടതിയിൽ നിന്നും പ്രതിക്കു ജാമ്യം അനുവദിച്ചു. പ്രതിക്കു വേണ്ടി അഡ്വ.കെ അജിത ഹാജരായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയൽവാസിയായ വീട്ടമ്മയെ ലൈംഗിക നേട്ടങ്ങൾക്കായി നിർബന്ധിക്കുകയും നിരന്തരം ശല്യം ചെയ്തതിനാണ് പ്രതിയെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ കുറെ നാളുകളായി വീട്ടമ്മയോട് ലൈംഗികത കലർന്ന പരാമർശങ്ങൾ നടത്തുകയും, അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
തുടർന്ന് രാത്രി എട്ടു മണിയോടുകൂടി ഇയാൾ വീട്ടമ്മയുടെ വീടിന്റെ മുൻവശത്ത് വരികയും കയ്യിൽ കരുതിയിരുന്ന കത്തി കാണിച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്.